Image

ബ്രദേഴ്സ് ഹൗസില്‍ മുള്ളന്‍ പന്നിയും കഞ്ചാവ് ചെടിയും; മാനേജര്‍ അറസ്റ്റില്‍

Published on 02 August, 2020
ബ്രദേഴ്സ് ഹൗസില്‍ മുള്ളന്‍ പന്നിയും കഞ്ചാവ് ചെടിയും; മാനേജര്‍ അറസ്റ്റില്‍
മറയൂര്‍: കാന്തല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് ബ്രദേഴ്സ് ഹൗസ് വളപ്പില്‍ കെണിവെച്ച് പിടികൂടിയ മുള്ളന്‍ പന്നിയെയും മുറ്റത്ത് നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടിയും കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് മാനേജര്‍ സഹായരാജിന് (38) എതിരെ ഫോറസ്റ്റും എക്സൈസും കേസെടുത്തു. വനപാലകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടുകൂടിയാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ ബ്രദേഴ്സ് ഹൗസിന്‍െറ പിന്‍ഭാഗത്ത് കെണിയില്‍ അകപ്പെട്ടിരുന്ന പൂര്‍ണ വളര്‍ച്ചയെത്തിയ മുള്ളന്‍ പന്നിയും മുറ്റത്ത് നട്ടുവളര്‍ത്ത 160 സന്‍െറീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി.

മുള്ളന്‍ പന്നിയെ പിടികൂടിയ കേസില്‍ പ്രതി സഹായരാജിനെ വനംവകുപ്പ് പിടികൂടി ദേവികുളം കോടതിയില്‍ ഹാജരാക്കി. കഞ്ചാവ് ചെടിയുമായി ബന്ധപ്പെട്ട കേസ് എക്സൈസിന് കൈമാറി.

കോടതിയില്‍നിന്ന് പ്രൊഡക്ഷന്‍ വാറന്‍റ് വാങ്ങി സഹായരാജിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.

കാന്തല്ലൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എസ്. സന്ദീപ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ വി.എസ്. സജീവ്, കെ. രാജന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എ.കെ. അനന്തപത്മനാഭന്‍ എന്നിവരടങ്ങുന്ന വനപാലക സംഘമാണ് പരിശോധനയില്‍ പങ്കെടുത്തതും പ്രതിയെ പിടികൂടിയതും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക