Image

മീന്‍ പിടിക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

Published on 02 August, 2020
മീന്‍ പിടിക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ്  മരിച്ചു
അങ്കമാലി: മീന്‍ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മൂക്കന്നൂര്‍ താബോര്‍ ഇഞ്ചയ്ക്ക പാലാട്ടി മാത്യു മകന്‍ സോണറ്റ് (32) ആണ് മരിച്ചത്. വീടിന് സമീപമുള്ള പൂതംകുറ്റി പാടത്ത് കഴിഞ്ഞ രാത്രിയിലാണ് അപകടമുണ്ടായത്.

വെള്ളത്തില്‍ എര്‍ത്ത് ഇട്ട് മീന്‍പിടിക്കാനുള്ള ശ്രമത്തിനിടയില്‍ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു. മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.&ിയുെ;ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക