Image

വിദേശത്ത് നിന്നെത്തുന്നവര്‍ ഇനി സത്യവാങ്മൂലം സമര്‍പ്പിക്കണം

Published on 02 August, 2020
വിദേശത്ത് നിന്നെത്തുന്നവര്‍ ഇനി സത്യവാങ്മൂലം സമര്‍പ്പിക്കണം

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. വിദേശത്ത് നിന്നെത്തുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.


14 ദിവസത്തേക്ക് നിര്‍ബന്ധിത ക്വാറന്റൈനില്‍ ഇരിക്കുമെന്ന് സത്യവാങ്മൂലം നല്‍കണം. ഏഴ് ദിവസം സ്വന്തം ചെലവില്‍ പുറത്തും ഏഴ് ദിവസം വീട്ടിലും സ്വയം നിരീക്ഷണത്തിലിക്കുമെന്നാണ് സത്യവാങ്മൂലം നല്‍കേണ്ടതെന്നും മന്ത്രാലയം ഇറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.


https://newdelhiairport.in എന്ന വെബ്സൈറ്റ് വഴിയാണ് സത്യവാങ്മൂലം നല്‍കേണ്ടത്. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പ് ഇത് സമര്‍പ്പിക്കണം.


അതിനിടെ നാല് ദിവസത്തിനുള്ളില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണുള്ളത്. രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് ഈ ദിവസങ്ങളില്‍ രോഗം ബാധിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക