Image

പ്രധാനമന്ത്രിയോട് ജനങ്ങള്‍ രാജി ആവശ്യപ്പെടുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്

Published on 02 August, 2020
പ്രധാനമന്ത്രിയോട് ജനങ്ങള്‍ രാജി ആവശ്യപ്പെടുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്

മുംബൈ| രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത്. കൊവിഡ് മഹാമാരി രാജ്യത്ത് പടര്‍ന്ന് പിടിച്ചതോടെ 10 കോടി ജനങ്ങള്‍ക്ക് അവരുടെ ഉപജീവന മാര്‍ഗം നഷ്ടമായി. 40 കോടി കുടുംബങ്ങളെ ഇത് വലിയ ദുരന്തത്തിലേക്ക് നയിച്ചുവെന്നും റാവത്ത് പറഞ്ഞു.


ശമ്ബളക്കാരായ ധ്യവര്‍ഗത്തിന് ജോലി നഷ്ടമായി. വ്യവസായവും വ്യാപരവും നാല് ലക്ഷം കോടിയുടെ നഷ്ട്ടത്തിലേക്കാണ് കൂപ്പ് കുത്തിയത്. ആളുകളുടെ ക്ഷമക്ക് പരിധിയുണ്ട് പ്രതീക്ഷയിലും ഉറപ്പിലും മാത്രം അവര്‍ക്ക് ജീവിക്കാന്‍ കഴിയില്ല.


 ശ്രീരാമന്റെ വനവാസം അവസാനിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സ്ഥിതി വളരെ രൂക്ഷമാണെന്ന് പ്രധാനമന്ത്രി പോലും സമ്മതിക്കും. ആര്‍ക്കും അവരുടെ ജീവിതത്തെ കുറിച്ച്‌ ഇത്രയധികം രക്ഷിതാവസ്ഥ മുമ്ബ് തോന്നിയിട്ടില്ലെന്നും റാവത്ത് പറഞ്ഞു.


കൊറോണ വൈറസ് രൂക്ഷമായതിനെ തുടര്‍ന്ന സാമ്ബത്തിക വ്യവസ്ഥ തകിടം മറിഞ്ഞതോടെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജി അവിടുത്തെ ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ഇതിന് സാക്ഷിയാണെന്നും റാവത്ത് കൂട്ടിചേര്‍ത്തു.


റാഫേല്‍ വിമാനം എത്തിച്ചപ്പോള്‍ വന്‍ ആഘോഷമായിരുന്നുവെന്നും ഇതിന് മുമ്ബ് സുഖോയി, മിഗ് വിമാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അന്ന് ഇങ്ങനെ ആഘോഷമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റാഫേല്‍ വിമാനങ്ങള്‍ക്ക് തൊഴിലില്ലായ്മയും സാമ്ബത്തിക പ്രതിസന്ധിയും പരിഹരിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക