Image

കൊവിഡ് രോഗികളുടെ രജിസ്ട്രി സ്ഥാപിക്കാന്‍ ഐ സി എം ആര്‍ പദ്ധതി

Published on 02 August, 2020
കൊവിഡ് രോഗികളുടെ രജിസ്ട്രി സ്ഥാപിക്കാന്‍ ഐ സി എം ആര്‍ പദ്ധതി

ന്യൂഡല്‍ഹി| ചികിത്സാ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മഹാമാരിയുടെ സ്വഭാവം നിര്‍ണയിക്കുന്നതിനും വിശകലനം ചെയ്യുന്നതിന് സഹായിക്കുന്ന തത്സമയ ഡേറ്റ ശേഖരിക്കുന്നതിനായി രാജ്യമെമ്ബാടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊവിഡ് രോഗികളുടെ രജിസ്ട്രി തയ്യാറാക്കാന്‍ ഐ സി എം ആറിന്റെ തയ്യാറെടുക്കുന്നതായി അധികൃതര്‍ പറഞ്ഞു.


ആരോഗ്യമന്ത്രാലയവും എയിംസും സഹകരിച്ചാണ് ഐ സി എം ആര്‍ ക്ലിനിക്കല്‍ രജിസ്ട്രി തയ്യറാക്കാന്‍ തുടങ്ങുന്നത്. കൊവിഡ് രോഗികളുടെ ചികിത്സ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ണായക തെളിവുകള്‍ ലഭ്യമാക്കാന്‍ ഗവേഷകരെ ഇത് സഹായിക്കും. കൊവിഡ് രോഗികളുടെ ക്ലിനിക്കല്‍, ലബോറട്ടറി സവിശേഷതകള്‍, ചികിത്സാഫലങ്ങള്‍ തുടങ്ങിയവ ശേഖരിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.


കൊറോണ വൈറസ്, സാര്‍സ്-കോവ്2 വൈറസിനും അത് ഉണ്ടാക്കുന്ന അസുഖത്തിനും അജ്ഞാതമായ നിരവധി സ്വഭവങ്ങളുണ്ട്. അത് രോഗത്തെ മനസ്സിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും തടസ്സമാണെന്ന് അവര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക