Image

സബ് ഇന്‍സ്‌പെക്ടര്‍ അജിതന് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോലീസ് സേന

Published on 02 August, 2020
സബ് ഇന്‍സ്‌പെക്ടര്‍ അജിതന് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോലീസ് സേന

വെള്ളിയമാറ്റം: സ്വന്തം നാടിന് ജീവന്‍ നല്‍കി സേവനമര്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥന് ഓദ്യോഗിക യാത്രാമൊഴി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് സബ് ഇന്‍സ്‌പെക്ടര്‍ അജിതനെ മരണം അതേ രോഗത്തിന്റെ രൂപത്തില്‍ വന്ന് കവര്‍ന്നത്.


കൊറോണ ചികിത്സയിലിരിക്കെ മരിച്ച സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ പൂച്ചപ്ര വരമ്ബനാല്‍ വി.പി. അജിതന്(55) പോലീസ് സേന ആദരാഞ്ജലി അര്‍പ്പിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. 1990ല്‍ ജോലിയില്‍ പ്രവേശിച്ച അജിതന്‍ ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ചില്‍ കണ്‍ട്രോള്‍ റൂം സ്ബ് ഇന്‍സ്പെക്ടറായാണ് ഒടുവില്‍ സേവനം അനുഷ്ടിച്ചത്.


പൈനാവിലെ പിഡബ്യുഡി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അജിതനും ഭാര്യ രമണിക്കും മകള്‍ അക്ഷയയ്ക്കും കഴിഞ്ഞ് 23നാണ് രോഗം സ്ഥിരീകരിച്ചത്.


അന്ന് തന്നെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മൂവരേയും മാറ്റി. മകന്‍ അഭിന്‍ ഫലം നെഗറ്റീവായി. എന്നാല്‍, മൂന്ന് വര്‍ഷം മുമ്ബ് ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനായ അജിതന്റെ നില ദിവസം ചെല്ലും തോറും വഷളായി. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.


 വിദഗ്ദ ചികിത്സ നല്‍കിയിട്ടും സ്ഥിതി ഗുരുതരമായി തുടര്‍ന്നതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി വൈകി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

കേരളത്തില്‍ ആദ്യമായാണ് കൊറോണ ബാധിച്ച്‌ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിക്കുന്നത്.


 ആലപ്പുഴ എന്‍ഐവി വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലം വന്നാല്‍ മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ. ജില്ലയില്‍ കൊറോണ ബാധിച്ച്‌ മൂന്ന് പോലീസുകാരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ അഞ്ച് പേര്‍ മരിച്ചപ്പോള്‍ ഇതില്‍ ഇന്നലെ രാത്രി വൈകി വരെ രണ്ട് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

സബ് ഇന്‍സ്‌പെക്ടര്‍ അജിതന് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോലീസ് സേന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക