Image

പ്രവർത്തനമാരംഭിച്ച സ്കൂളിലെ വിദ്യാർത്ഥിക്കും സ്‌റ്റാഫിനും കൊവിഡ് 19

പി.പി.ചെറിയാൻ Published on 02 August, 2020
പ്രവർത്തനമാരംഭിച്ച സ്കൂളിലെ വിദ്യാർത്ഥിക്കും സ്‌റ്റാഫിനും കൊവിഡ് 19
ഇന്ത്യാന :- അമേരിക്കയിൽ വ്യാപകമായ കൊറോണ വൈറസിനെത്തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ തുറന്നു പ്രവർത്തനമാരംഭിച്ച ആദ്യ ദിനം സ്കൂളിലെത്തിയ വിദ്യാർത്ഥിക്കും മറ്റൊരു സ്റ്റാഫിനും കോവിഡ് സ്‌ഥിരീകരിച്ചു.
ഇന്ത്യാനയിലെ ഗ്രീൻ ഫീൽഡ് സെൻട്രൽ സ്കൂൾ ഡിസ്ട്രിക്ടിലെ ഗ്രീൻ ഫീൽഡ് ജൂനിയർ ഹൈസ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചത് ജൂലായ് 30  വ്യാഴാഴ്ചയായിരുന്നു. അമേരിക്കയിൽ ആദ്യമായി വിദ്യാർത്ഥികൾ പഠനത്തിന് എത്തി ചേർന്ന വിദ്യാലയത്തിനാണ് ഇത്തരത്തിലെ അനുഭവം ഉണ്ടായെന്ന് സ്കൂൾ സൂപ്രണ്ട് പറഞ്ഞു.
വ്യാഴാഴ്ച ക്ളാസ്സുകൾ ആരംഭിച്ചു ചില മണിക്കൂറുകൾ മാത്രമാണ് കുട്ടിയെ സ്കൂളിൽ ഇരുത്തിയത്. റിസൽട്ട് അറിഞ്ഞയുടെനെ സ്കൂളിന്റെ മറ്റൊരു പ്രത്യേക സ്ഥലേത്തേയ്ക്ക് മാറ്റി. ഈ വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട എല്ലാ വിദ്യാർത്ഥികളും നിരീക്ഷണത്തിലാണ്.
സ്കൂൾ തുറക്കുന്നതിനു മുമ്പാണ് കുട്ടി കൊറോണ ടെസ്‌റ്റ്‌ നടത്തിയതെന്നും സ്കൂൾ തുറന്ന ദിവസമാണ് റിസൽട്ട് വന്നതെന്നും സൂപ്രണ്ട് പറയുന്നു.
വിവരം ഹാൻ കോക്ക് കൗണ്ടി ഹെൽത്ത് ഡിപ്പാർട്മെന്റിൽ അറിയിചെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവത്തെത്തുടർന്ന് സ്ക്കൂൾ പ്രവർത്തനത്തിൽ മാറ്റങ്ങൾ ഒന്നും വരുത്തിയില്ലെന്നും വിദ്യാർത്ഥിയോട് 14 ദിവസത്തെ ക്വാറന്റയിൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. വിദ്യാർത്ഥികൾക്ക് സ്കൂളിൽ ഹാജരായോ ഓൺലൈനിലൂടെയോ ക്ളാസ്സ് എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകിയിരുെങ്കിലും ഭൂരിഭാഗം വിദ്യാർത്ഥികളും ക്ളാസിൽ ഹാജരാകണെന്ന താൽപ്പര്യമുള്ളവരായിരുന്നു.
പ്രവർത്തനമാരംഭിച്ച സ്കൂളിലെ വിദ്യാർത്ഥിക്കും സ്‌റ്റാഫിനും കൊവിഡ് 19
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക