Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) ഫ്‌ളോറിഡ ചാപ്റ്ററിനു നവ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 01 August, 2020
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) ഫ്‌ളോറിഡ ചാപ്റ്ററിനു നവ നേതൃത്വം
ഫ്‌ളോറിഡ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്റര്‍ ഐ.ഒ.സി യു.എസ്.എയുടെ മുന്‍ പ്രസിഡന്റ് സജി കരിമ്പന്നൂരിന്റെ അധ്യക്ഷതയില്‍ കൂടിയ ടെലി സൂം കോണ്‍ഫറന്‍സ് മീറ്റിംഗില്‍ വച്ചു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി ചാക്കോ കുര്യന്‍, വൈസ് പ്രസിഡന്റ്- സ്കറിയ കല്ലറയ്ക്കല്‍, ജനറല്‍ സെക്രട്ടറി ഹരി ബാലകൃഷ്ണന്‍പിള്ള, ജോയിന്റ് സെക്രട്ടറി - ജോസ് സെബാസ്റ്റ്യന്‍, ട്രഷറര്‍ - രാജീവ് കുമാരന്‍, ജോയിന്റ് ട്രഷറര്‍- സോമി വര്‍ഗീസ് എന്നിവരെ തെരഞ്ഞെടുത്തു.

കൂടാതെ അഡൈ്വസറി ചെയര്‍മാനായി പി.വി. ചെറിയന്‍, വൈസ് ചെയര്‍- തോമസ് ജോര്‍ജ്, സെക്രട്ടറി- നോയല്‍ മാത്യു എന്നിവരേയും, കമ്മിറ്റി അംഗങ്ങളായി ജോബി പൊന്നിന്‍പുരയിടം, ഡോ. രവീന്ദ്രന്‍, പ്രവീണ്‍ പോള്‍, രഞ്ജിത്ത് ജോര്‍ജ്, ജോയി കുര്യന്‍, ബേബിച്ചന്‍ ചാലില്‍, ജോയി മാത്യു, ബാബു ചിഴയത്ത്, ഏബ്രഹാം ജോസഫ്, ജോളി മാത്യു, സുശാന്ത് ബോബി, റ്റോമി ഐഷാ നിശാന്ത്, സരോജിനി നായര്‍ എന്നിവരും വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണായി നിമ്മി ബാബുവും, സെക്രട്ടറിയായി അമ്മിണി ജോയി, യൂത്ത് മെമ്പറായി അഭിജിത്ത് ബാലകൃഷ്ണന്‍ പിള്ള, അന്‍ജി സ്കറിയ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഐ.ഒ.സി കേരളാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ രാജന്‍ പടവില്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് മീറ്റിംഗിനു നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളെ ഐ.ഒ.സി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് അഭിനന്ദനങ്ങള്‍ അറയിച്ചു. ഐ.ഒ.സി നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, ട്രഷറര്‍ ജോസ് ചാരുംമൂട്, കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, സീനിയര്‍ വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, മുന്‍ ഭാരവാഹികളായ ജയചന്ദ്രന്‍, തോമസ് ടി. ഉമ്മന്‍ എന്നിവര്‍ പുതിയ നേതൃത്വത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചു.

ഫ്‌ളോറിഡയിലുള്ള എല്ലാ കോണ്‍ഗ്രസ് നേതാക്കളും അനുഭാവികളും ഐ.ഒ.സി ഫ്‌ളോറിഡ ചാപ്റ്ററിന്റെ കീഴില്‍ അണിനിരന്നുകൊണ്ട് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നു പ്രസിഡന്റ് ചാക്കോ കുര്യന്‍ അഭ്യര്‍ത്ഥിച്ചു.

ഐ.ഒ.സി കേരളാ ചാപ്റ്ററിന്റെ കണ്‍വന്‍ഷന്‍ 2021-ല്‍ ഫ്‌ളോറിഡയില്‍ വച്ചു നടത്താന്‍ യോഗം തീരുമാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക