Image

കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയവീട്ടില്‍, മോടയില്‍ കുടുംബസംഗമം

Published on 01 August, 2020
കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയവീട്ടില്‍, മോടയില്‍ കുടുംബസംഗമം
മല്ലപ്പള്ളി കേന്ദ്രമായ കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയവീട്ടില്‍, മോടയില്‍ കുടുംബങ്ങളുടെ സംയുക്ത യോഗം കഴിഞ്ഞ ഇരുപത് വര്‍ഷമായി നടന്നുവരുന്നു. ഈവര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ അത് സൂം മീറ്റിംഗായി നടത്തി. മൂന്നു ദിവസമായിരുന്നത് ഒരു ദിവസമാക്കി ചുരുക്കി. നോര്‍ത്ത് അമേരിക്കയില്‍ മാത്രമായിരുന്നത് ഗ്ലോബല്‍ ആയി മാറി. ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ജൂലൈ 25-നു നടന്ന മീറ്റിംഗ് രാവിലെ 9 മണിക്ക് ആരംഭിച്ചു. മൂന്നു ഭാഗങ്ങളായി രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് നടത്തിയ മീറ്റിംഗില്‍ ഏകദേശം നൂറ് കുടുംബങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നും പങ്കെടുത്തു.

കോട്ടയത്തുനിന്നും മുന്‍ സി.എസ്.ഐ മോഡറേറ്റര്‍ തോമസ് കെ. ഉമ്മന്‍ തിരുമേനിയുടെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. നിരവധി പേര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. പി.എന്‍. യേശുദാസന്‍ (കിഴക്കയില്‍ കുടുംബയോഗം പ്രസിഡന്റ്), റവ. ഇട്ടി മാത്യു (മുതുതോടത്തില്‍ കുടുംബയോഗം പ്രസിഡന്റ്), റവ.ഫാ. ജോര്‍ജ് ഉമ്മന്‍ (ഡെറാഡൂണ്‍ ബൈബിള്‍ കോളജ്), സ്റ്റാന്‍ലി ജോണ്‍സണ്‍ (വലിയവീട്ടില്‍ കുടുംബം), രാജന്‍ ജോസഫ് മോടയില്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. റൂസ്സന്‍ ശാമുവേല്‍ ഓര്‍മ്മ പ്രാര്‍ത്ഥന നടത്തി. രോഗവിമുക്തി നേടിയ അനേകര്‍ അവരുടെ സാക്ഷ്യം പറഞ്ഞു. പാസ്റ്റര്‍ സി.സി ജേക്കബിന്റെ പ്രാര്‍ത്ഥനയോടെ രാവിലത്തെ യോഗം അവസാനിച്ചു.

ഉച്ചയ്ക്ക് ചേര്‍ന്ന മഹിളായോഗം ഡോ. റേച്ചല്‍  ജോര്‍ജാണ് സംഘടിപ്പിച്ചത്. സൂസന്‍ മോഹന്‍ ആയിരുന്നു പ്രധാന പ്രാസംഗിക. ചോദ്യോത്തരങ്ങളും ചര്‍ച്ചകളും നടന്നു. ഡാര്‍ളി കുര്യന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം ലീല ജേക്കബിന്റെ പ്രാര്‍ത്ഥനയോടെ അവസാനിച്ചു.

വൈകുന്നേരം നടന്ന യോഗം ജേക്കബ് സി. ഏബ്രഹാമിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വായന, തീരുമാനങ്ങള്‍ എടുക്കുക തുടങ്ങിയ സംഘടനാപരമായ കാര്യങ്ങള്‍ നിര്‍വഹിച്ചു. അതിനുശേഷം കലാ-സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ചു. ജേക്കബ് ജോര്‍ജ് ആയിരുന്നു സംഘാടകന്‍. എല്ലാ മീറ്റിംഗുകളിലും ഗാനം ആലപിച്ച മേഴ്‌സി തോമസ് ആയിരുന്നു പ്രധാന ഗായിക. കെന്നി, പുഷ്പ, ഷീല, ബാബു, റീന തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു. പോള്‍ സാമുവേല്‍ നന്ദി പറഞ്ഞു. മോന്‍സി കുര്യന്റെ പ്രാര്‍ത്ഥനയോടെ യോഗം അവസാനിച്ചു.

വാര്‍ത്ത: പ്രസിഡന്റ് സി. തോമസ് മാത്യു



കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയവീട്ടില്‍, മോടയില്‍ കുടുംബസംഗമംകിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയവീട്ടില്‍, മോടയില്‍ കുടുംബസംഗമംകിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയവീട്ടില്‍, മോടയില്‍ കുടുംബസംഗമംകിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയവീട്ടില്‍, മോടയില്‍ കുടുംബസംഗമംകിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയവീട്ടില്‍, മോടയില്‍ കുടുംബസംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക