'നമ്മുടെ കാലം കഴിഞ്ഞാലും സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടെ'; മക്കളെ കുറിച്ചുള്ള സുകുമാരന്റെ പ്രവചനത്തെ കുറിച്ച് ബാലചന്ദ്ര മേനോന്‍
FILM NEWS
01-Aug-2020
FILM NEWS
01-Aug-2020

മലയാള ചലച്ചിത്ര രംഗത്ത് നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോന്‍. 'ഫില്‍മി ഫ്രൈഡെയ്‌സ്' എന്ന പേരില്‍ യൂട്യൂബ് ചാനലും അദ്ദേഹം തുടങ്ങിയിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും തനിക്കു പറയാനുള്ള കാര്യങ്ങളുമായി ബാലചന്ദ്ര മേനോന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തും. ഇത്തവണത്തെ എപ്പിസോഡില്‍ അന്തരിച്ച നടന്‍ സുകുമാരനെ കുറിച്ചുള്ള ഓര്‍മ്മകളാണ് ബാലചന്ദ്രമേനോന്‍ പങ്കുവെച്ചത്.
അമ്മയുടെ ജനറല്‍ ബോഡി നടക്കുന്ന സമയം, സുകുമാരന്‍ വരുന്നു. മിക്കവാറും മുണ്ടും ഷര്‍ട്ടും ഉടുത്താണ് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറൊള്ളൂ. ഇത്തവണ രണ്ട് ആണ്‍മക്കളും അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. 'ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിങില്‍ കൊണ്ടുവന്നതെന്ന് ഞാന്‍ ചുമ്മാ ചോദിച്ചു. 'നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടേ ആശാനേ..നിങ്ങള്‍ക്ക്.. അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ'-സുകുമാരന്‍ പറഞ്ഞു.

എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി. അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളിലും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. മല്ലികയും കൃത്യമായ സമയത്തു തന്നെ അവരെ ലോഞ്ച് ചെയ്തു. ഇവര്‍ രണ്ട് പേരും മലയാളത്തില്‍ അംഗീകാരമുള്ള താരങ്ങളായി മാറി. സൈനിക് സ്‌കൂളില്‍ ഞാന്‍ ചീഫ് ഗസ്റ്റ് ആയി വന്ന സമയത്ത് മിലിറ്ററി യൂണിഫോമില്‍ പൃഥ്വി എത്തിയത് ഇപ്പോഴും ഓര്‍ക്കുന്നു. സുകുമാരന്റെ ഗുണങ്ങള്‍ ഒരുപാട് കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണ്. സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹമായിരുന്നു സംവിധാനം. പുറമെ പരുക്കനായിരുന്നെങ്കിലും ഉള്ളില്‍ വെറും പാവമായിരുന്നു സുകുമാരന്‍.'' - ബാലചന്ദ്രമേനോന്‍ പറയുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments