Image

കല്യാണ ശ്രീനിവാസം കുച്ചിപുടി ഡാന്‍സ് ഡ്രാമ ജൂണ്‍ 17ന് ഡാളസ്സില്‍

പി.പി.ചെറിയാന്‍ Published on 02 June, 2012
കല്യാണ ശ്രീനിവാസം കുച്ചിപുടി ഡാന്‍സ് ഡ്രാമ ജൂണ്‍ 17ന് ഡാളസ്സില്‍
റിച്ചാര്‍ഡസണ്‍ : പ്രവാസി മലയാളികള്‍ക്ക് കേരളത്തിന്റെ പുരാതന കലയായ കല്യാണ ശ്രീനിവാസം കുച്ചിപുടി ഡാന്‍സ് ഡ്രാമ കാണുന്നതിനുള്ള അപൂര്‍വ്വ അവസരം ഡാളസ്സില്‍ ഒരുങ്ങുന്നു.

ഇരുപത്തിയഞ്ചോളം നര്‍ത്തകിമാര്‍ ഒന്നിച്ചണി നിരക്കുന്ന പ്രത്യേക രംഗം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള കലിയുഗ വൈകുന്നേരം ഡാളസ്സിലെ കലാപ്രേമികളുടെ മുമ്പില്‍ ജീവസ്സുറ്റതായി അവതരിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നത് നാട്യ കലാ ശിരോമണി പത്മശ്രീ ഡോ. ശോഭാ നായിഡുവാണ്.

ജൂണ്‍ 17ന്(ഞായറാഴ്ച) റിച്ചാര്‍ഡ്‌സണിലുള്ള ഐസ്മാന്‍ സെന്ററിലാണ് പരിപാടി അരങ്ങേറുന്നത്. വൈകീട്ട് 4 മുതല്‍ 7വരെ നടക്കുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം പാസ്സു മൂലം നിയന്ത്രിച്ചിട്ടുണ്ട്.

ന്യൂജേഴ്‌സി സ്റ്റേറ്റ് അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഉപേന്ദ്ര ചിവികുള മുഖ്യാതിഥിയായി പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്.
വെബ്‌സൈ
റ്റ് - www.tana.org.
പ്രസാദ് തോട്ടകുറ 817 300 4747
കല്യാണ ശ്രീനിവാസം കുച്ചിപുടി ഡാന്‍സ് ഡ്രാമ ജൂണ്‍ 17ന് ഡാളസ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക