ഫൊക്കാനയുടെ പേരിൽ വ്യാജ സംഘടന തെറ്റിദ്ധാരണ പരത്തുന്നു: കൺവൻഷൻ ചെയർ ജോയി ചാക്കപ്പൻ.
fokana
01-Aug-2020
fokana
01-Aug-2020

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ കണ്‍വന്‍ഷനും തെരഞ്ഞെടുപ്പും സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഫൊക്കാനയുടെ ഔദ്യോഗിക ഭാരവാഹികളുടേയും ഭരണ സമിതി അംഗങ്ങളുടെയും അറിവോടെയല്ലെന്ന് ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചാക്കപ്പന്‍ അറിയിച്ചു.
ഞാന്‍ 2020 ഇലെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ആണ് . നല്ല രീതിയില്‍ ഒരു കണ്‍വന്‍ഷന്‍ നടത്തുക എന്നതാണ് എന്റെ ജോലി . അതനുസരിച്ചു ഫൊക്കാനയുടെ കണ്‍വന്‍ഷന്റെ ചരിത്രത്തിലെ തന്നെ ഒരു നാഴികകല്ലകാന്‍ പോകുന്ന കണ്വന്‍ഷനു ഞാനും എന്റെ സഹപ്രവര്‍ത്തകരും പ്രരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നു. പലരുടെയും കയ്യില്‍ നിന്നും രജിസ്‌ട്രേഷന്‍ വാങ്ങിക്കുകയും അത് ട്രഷററെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. വളരെ അധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്യുവാനും തയാര്‍ ആണ് . മറ്റു രജ്യങ്ങളില്‍ നിന്നുതന്നെ ഏകദേശം നൂറില്‍ അധികം ഫാമിലികള്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ എത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. അങ്ങനെ ചരിത്ര സംഭവം ആവേണ്ട ഒരു കണ്‍വന്‍ഷന്‍ ആണ് ഫൊക്കാനയിലെ സ്ഥാനമോഹികള്‍ നശിപ്പിച്ചിരിക്കുന്നത് .
ഫൊക്കാനയുടെ ഫണ്ടില്‍ ഉണ്ടായിരുന്ന 70000-ല്‍ പരം ഡോളറിന്റെ തിരിമറി നടന്നതായി അറിയുന്നു . ഞാന്‍ എന്റെ വ്യക്തിപരമായ പേരില്‍ വാങ്ങിയ പല രജിസ്‌ട്രേഷനുകളും കൂടി ഉള്‍പ്പെടുന്നതാണ് ഈ തുക. പ്രസിഡന്റ് ബാങ്കില്‍ ചെന്നപ്പോള്‍ ട്രഷറ ബാങ്ക് അക്കൗണ്ട് കാലിയാക്കി എന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെ എങ്കില്‍ അത് പോലീസില്‍ പരാതികൊടുത്തു നിയമപരമായി നേരിട്ട് ഈ തുക എത്രയും പെട്ടെന്ന് ബാങ്കില്‍ നിക്ഷേപിക്കണം. ഇത് സമൂഹത്തിന്റെ ധനം ആണ് . 2020 ലെ കണ്‍വെന്‍ഷന് വേണ്ടി മാത്രം സമാഹരിച്ച തുകയാണ് . അത് ഈ കണ്‍വെന്‍ഷന് വേണ്ടി മാത്രം ഉപയോഗിക്കേണ്ടതാണ്. അല്ലാതെ സ്വന്തം ഇഷ്ടപ്രകാരമോ വ്യക്തിപരമായ കാര്യങ്ങള്‍ക്കോ ഈ തുക ഉപയോഗിക്കാന്‍ പാടില്ലാത്തതാകുന്നു . ഞാന്‍ വ്യക്തിപരമായി വാങ്ങിയ രജിസ്‌ട്രേഷന്‍ തിരികെ നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥാനായിരിക്കെ ഈ തിരിമാറിയെ എനിക്ക് അപലപിക്കേണ്ടിയിരിക്കുന്നു .
ഫൊക്കാനയെന്ന മഹത് സംഘടനയ്ക്ക് സുവ്യക്തവും സുതാര്യവുമായ ഭരണഘടനയും നിയമാവലിയുമുണ്ട്. അതനുസരിച്ചാണ് തെരഞ്ഞെടുപ്പും കണ്‍വന്‍ഷന്‍ പോലും നടത്തപ്പെടുന്നത്. കൊറോണ വൈറസ് വ്യാപനം സൃഷ്ടിക്കുന്ന പ്രതിസന്ധി മൂലം പ്രതിരോധ പെരുമാറ്റചട്ടങ്ങള്‍ നിലവിലുള്ളതിനാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി 2020 ന് മുന്‍പായി തെരഞ്ഞെടുപ്പും കണ്‍വന്‍ഷനും നടത്താനാണ് ഔദ്യോഗിക ഭരണ സമിതി തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്.
ഈ ചുരുങ്ങിയ സമയം പോലും കാത്തിരിക്കാന്‍ കഴിയാതെ സംഘടനയില്‍ ഒരു പിളര്‍പ്പ് ഉണ്ടാക്കി മറ്റൊരു സമാന്തര സംഘടന സൃഷ്ടിച്ചത് മലയാളി സമൂഹത്തിന്റെ മുന്‍പില്‍ പേരിനും പ്രശസ്തിക്കും വേണ്ടിയാണ്. . ന്യൂ യോര്‍ക്കിലെ ഒരു മലയാളീ അസ്സോസിയേഷനില്‍ നടന്നിട്ടുള്ളത് പോലെയാണ് ഇപ്പോള്‍ ഫൊക്കാനയിലും നടക്കുന്നത് . ഒരു മേശക്കു ചുറ്റും ഇരുന്നു സംസാരിച്ചാല്‍ തിരുന്ന പ്രശ്‌നങ്ങള്‍ വലുതാക്കി സംഘടനയെ പിളര്‍ത്തുന്നത് ലീഡര്‍ ഷിപ്പിന്റെ കുറവാണു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ് .
ഞാന്‍ തന്നെ പല നിര്‍ദ്ദേശങ്ങള്‍ വെച്ചിട്ടും അതെല്ലാം തള്ളിക്കൊണ്ടാണ് ഫൊക്കാന പിളര്‍ത്തുന്ന രീതിയിലേക്ക് പോയത്. ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെ കടുംപിടിത്തവും പുറത്തുനിന്ന് ചില ബാഹ്യശക്തികളും കൂടിയാണ് ഫൊക്കാനയെ ഇന്ന് ഈ നിലയില്‍ എത്തിച്ചിരിക്കുന്നത് . ഈ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ട്രസ്റ്റി ബോര്‍ഡിഡിലെ ചിലരും അവരെ കൊണ്ട് ചുക്കാന്‍ പിടിപ്പിച്ച ചുരുക്കം ചില ആളുകളുടെ കാടുപിടിത്തത്തിന് മലയാളി സമൂഹം വലിയ വിലകൊടുക്കേണ്ടി വന്നു. ഇവരോട് അമേരിക്കന്‍ മലയാളി സമൂഹം ക്ഷമിക്കും എന്ന് തോന്നുന്നില്ല.
ഇപ്പോള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഫോക്കാനയുടേത് എന്ന തരത്തില്‍ പ്രചരിക്കപ്പെടുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ഫൊക്കാനക്ക് ഇതുമായി യാതൊരു ബന്ധമില്ലെന്നും ജോയി ചാക്കപ്പന്‍ അറിയിക്കുന്നു .

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments