Image

ക്ളാസ്സ് റൂമിനു പുറത്ത് വിദ്യാർത്ഥികളെ തുടരാൻ അനുവദിക്കുന്നത് അപകടകരമെന്നു സി ഡി സി ഡയറക്ടർ

പി.പി.ചെറിയാൻ Published on 01 August, 2020
ക്ളാസ്സ് റൂമിനു പുറത്ത് വിദ്യാർത്ഥികളെ തുടരാൻ അനുവദിക്കുന്നത് അപകടകരമെന്നു സി ഡി സി ഡയറക്ടർ
വാഷിംങ്ങ്ടൺ ഡി സി :- മഹാമാരിയുടെ പശ്ചാത്തലത്തിൽ അനിശ്ചിതമായി സ്കൂളുകൾ അടച്ചിടുന്നത് കൂടുതൽ അപകടകരമാണെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോബർട്ട് ഡൈ ഫീൽഡ് അഭിപ്രായപ്പെട്ടു.
വിദ്യാലയങ്ങൾ എത്രയും വേഗം തന്നെ പ്രവർത്തനമാരംഭിച്ചില്ലെങ്കിൽ വിദ്യാർത്ഥികളിൽ മയക്കുമരുന്ന് ഉപയോഗവും ആത്മഹത്യം വർദ്ധിക്കുമെന്നും ഡയറക്ടർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ യുവ തലമുറ അഭിമുഖീകരിക്കുവാൻ പോകുന്നത് കോവിഡ് 19 മഹാമാരിയുടെ പരിണിതഫലങ്ങളേക്കാൾ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
വിദ്യാർത്ഥികളിലൂടെ കൊറോണ വൈറസ് ബാധിക്കുന്നതിനുള്ള സാധ്യതകൾ വളരെ കുറവാണ്. കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിനുള്ള സാധ്യതകൾ .ആരായണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യവും സ്കൂളുകൾ തുറക്കുന്നതും തമ്മിൽ ബന്ധമൊന്നുമില്ലെന്നും എത്രയും വേഗം സ്കൂൾ തുറക്കണമെന്നുമാണ് തന്റെ അഭിപ്രായമെന്നും ഡയക്ടർ പറഞ്ഞു.
പ്രസിഡന്റ് ട്രംപും സ്കൂൾ തുറക്കുന്നതിന് അനുകുലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.ടെക്സസ്സ് ഗവർണർ ഗ്രേഗ് ഏബട്ട് ലോക്കൽ ബോർഡുകളുടെ തീരുമാനത്തിനു വിധേയമായി സ്കൂളുകൾ തുറന്നു പ്രവർത്തിക്കണമെന്ന അഭിപ്രാമാണ് പ്രകടിപ്പിച്ചിരിക്കുന്നത് സ്കൂളിൽ പോകേണ്ട 11 കൊച്ചുമക്കളുള്ള ഒരു പിതാവിന്റെ അവസ്ഥ എപ്രകാരമായിരിക്കുമെന്ന് നാം ചിന്തിക്കണം. സാമൂഹിക അകലം പാലിച്ചും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചും സ്കൂളുകൾ തുറക്കണമെന്നതിനോട് തന്നെയാണ് ബഹുഭൂരിപക്ഷവും അനുകൂലിക്കുന്നത്.
ക്ളാസ്സ് റൂമിനു പുറത്ത് വിദ്യാർത്ഥികളെ തുടരാൻ അനുവദിക്കുന്നത് അപകടകരമെന്നു സി ഡി സി ഡയറക്ടർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക