Image

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊറോണ പരിശോധന ആരംഭിച്ചു

Published on 01 August, 2020
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊറോണ പരിശോധന ആരംഭിച്ചു

ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കൊറോണ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ഐസിഎംആര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. 100 മുതല്‍ 200 വരെ പ്രതിദിന പരിശോധനകള്‍ നടത്താനാകും.


മൈക്രോ ബയോളജി വിഭാഗത്തിനോട് ചേര്‍ന്നാണ് ഈ ലാബ് പ്രവര്‍ത്തനസജ്ജമാക്കിയത്. ഈ ലാബ് കൂടി പ്രവര്‍ത്തനസജ്ജമായതോടെ എന്‍ഐവി ആലപ്പുഴ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജ് ക്യാമ്ബസില്‍ രണ്ട് ആര്‍ടിപിസിആര്‍ ലാബുകളാണ് ഉള്ളത്. ഇതോടെ പരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ നല്‍കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.17 സര്‍ക്കാര്‍ ലാബുകളിലും 8 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക