Image

അറ്റ്‌ലാന്റാ ഫീബാ കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 2 മുതല്‍ 5 വരെ

പി.പി.ചെറിയാന്‍ Published on 02 June, 2012
അറ്റ്‌ലാന്റാ ഫീബാ കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 2 മുതല്‍ 5 വരെ
അറ്റ്‌ലാന്റാ: നോര്‍ത്ത് അമേരിക്ക ഇന്ത്യന്‍ ബ്രദറണ്‍ ഫാമിലീസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഫീബാ 2012 കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 2 മുതല്‍ 5വരെ നടത്തപ്പെടുന്നു.
അറ്റ്‌ലാന്റാ ഹാര്‍ട്ട്‌സ് ഫീല്‍സ് സെന്റര്‍ പാര്‍ക്ക് വെയിലുള്ള റിണൈസന്‍സ് കണ്‍കോഴ്‌സ് അറ്റ്‌ലാന്റാ എര്‍പോര്‍ട്ടിലാണ് സമ്മേളനത്തിന് വേദിയൊരുങ്ങുന്നത്.

പ്രായമായവര്‍ക്കും, യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും ഉള്ള പ്രത്യേക പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

ഈ സമ്മേളനത്തിന്റെ പ്രധാന ചിന്താവിഷയം 'ലിവിങ്ങ് ഇന്‍ ദ ലാസ്റ്റ് ഡെയ്‌സ്'(LIVING IN THE LAST DAYS) എന്നാണ്.

ജോര്‍ജ്ജ് വെര്‍ണര്‍, വാറന്‍ ഹെന്‍ഡേഴ്‌സന്‍, ജോണ്‍. പി. തോമസ്, സാജന്‍ മാത്യൂ, ജെസ്സി ജന്റില്‍, അനില്‍ സാമുവേല്‍, എബ്രഹാം തോമസ്, സിസ്റ്റര്‍ പി.എന്‍. ട്രഷറര്‍ തുടങ്ങിയവര്‍ ചര്‍ച്ചാ സമ്മേളനങ്ങള്‍ക്കും, പഠന ക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കും. ഒരു വിശ്വാസിയുടെ ആത്മീയ സാമൂഹ്യ ജീവിതം എങ്ങനെ ആയിരിക്കണമെന്നും, ലോകാവസാന നാളുകളില്‍ സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ വിശ്വാസികളുടെ ഉത്തരവാദിത്വം എന്താണെന്നും, വിശ്വാസിയുടെ രഹസ്യ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന വസ്തുതകള്‍ എന്തെല്ലാമാണെന്നും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. ഈ സമ്മേളനത്തില്‍ പങ്കെടുത്ത് ആത്മീയാനുഗ്രഹം പ്രാപിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ജൂണ്‍ 10 മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയ്യതി ജൂലായ് 10 വരെയാണ്.

ഈ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്ന മുഖ്യതിഥി തൃശ്ശൂര്‍ റഹബോത്ത് ഓര്‍ഫനേജിന്റെ സ്ഥാപക കൂടിയായ ഫിലിസ് നയോമി ട്രഷററാണ്.

രാജന്‍ ചാക്കോ(ന്യൂയോര്‍ക്ക്), ജോസഫ് സി. വര്‍ഗ്ഗീസ്(അറ്റ്‌ലാന്റ), ജോര്‍ജ്ജ് കുര്യന്‍(ടെക്‌സസ്), പി.റ്റി. ജോണ്‍ (അറ്റ്‌ലാന്റ), ജോര്‍ജ്ജ് വില്യംസ്(അറ്റ്‌ലാന്റാ), രാജന്‍ തോമസ് എന്നിവര്‍ അടങ്ങുന്ന ഒരു കമ്മിറ്റിയാണ് കോണ്‍ഫ്രന്‍സിന്റെ വിജയകരമായ പ്രവര്‍ത്തനത്തിന് രൂപീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷന്‍ ഫോമിനും www.fibama.comഎന്ന വെബ്‌സൈറ്റിലോ ജോസഫ് സി. വര്‍ഗ്ഗീസ്(678-642-3447) എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
അറ്റ്‌ലാന്റാ ഫീബാ കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 2 മുതല്‍ 5 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക