Image

ടാക്സി വിളിച്ച്‌ ഡ്രൈവര്‍മാരെ കഴുത്ത് ഞെരിച്ച്‌ കൊന്ന് മൃതദേഹം മുതലകള്‍ക്ക് ഇട്ടുകൊടുക്കുന്ന കൊലയാളി ഡോക്ടറെ പിടികൂടി

Published on 01 August, 2020
ടാക്സി വിളിച്ച്‌ ഡ്രൈവര്‍മാരെ കഴുത്ത് ഞെരിച്ച്‌ കൊന്ന് മൃതദേഹം മുതലകള്‍ക്ക് ഇട്ടുകൊടുക്കുന്ന കൊലയാളി ഡോക്ടറെ പിടികൂടി

ന്യൂഡല്‍ഹി : നൂറിലേറെ പേരെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയവെ, പരോളിലിറങ്ങി മുങ്ങിയ കൊലയാളി ഡോക്ടര്‍ ദേവേന്ദര്‍ ശര്‍മ്മയെ പോലീസ് വീണ്ടും പിടികൂടി. എന്നാല്‍ കൊടുംകുറ്റവാളിയായ ദേവേന്ദര്‍ ശര്‍മ്മയെ പിടികൂടിയതിന് ശേഷമാണ് ഡല്‍ഹിയിലെ പ്രദേശവാസികള്‍ ഇയാള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ അറിഞ്ഞ്ത്.


അന്താരാഷ്ട്ര വൃക്കവ്യാപാര റാക്കറ്റിലെ മുഖ്യകണ്ണിയാണ് ഡോക്ടര്‍ ദേവേന്ദര്‍ ശര്‍മ്മ. വൃക്കവ്യാപാരത്തിനായി ആദ്യമാദ്യം അനധികൃത വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു ഇയാളുടെ വിനോദം. 1994 മുതല്‍ 2004 വരെ 125ലേറെ അനധികൃത വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളാണ് ദേവേന്ദര്‍ നടത്തിയത്. പിന്നീട് വൃക്കയും മറ്റ് അവയവങ്ങളും വ്യാപാരം നടത്താനായി ദേവേന്ദര്‍ കൊലപാതകങ്ങളിലേക്ക് നീങ്ങി.


നിരവധി ട്രക്ക്, കാര്‍ ഡ്രൈവര്‍മാരാണ് ഇയാളുടെ ഇരയായി ജീവന്‍ നഷ്ടപ്പെട്ടത്.ടാക്‌സി കാറുകള്‍ വാടകയ്ക്ക് വിളിച്ച്‌ ഡ്രൈവറെ കൊലപ്പെടുത്തി കാര്‍ തട്ടിയെടുക്കുന്ന സംഘത്തിലും അംഗമായി.

അന്‍പതിലധികം ടാക്സി ഡ്രൈവര്‍മാരെയാണ് ഇയാളുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം കൊന്നൊടുക്കിയത്.


 കഴുത്ത് ഞെരിച്ച്‌ കൊന്നശേഷം മൃതദേഹം മുതലകള്‍ക്ക് തിന്നാന്‍ ഇട്ടുകൊടുക്കുന്ന ക്രൂരമായ പ്രവൃത്തിയാണ് ഇയാള്‍ പിന്തുടര്‍ന്നത്. യുപിയിലെ കാസ്ഗഞ്ചിലെ ഹസ്ര കനാലിലെ മുതലകള്‍ക്കായിരുന്നു ഇയാള്‍ മൃതശരീരം ഇട്ടുകൊടുക്കുന്നത്.


കനാലില്‍ നിരവധി മുതലകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ മൃതദേഹങ്ങളുടെ അവശിഷ്ടം ബാക്കിവരില്ല. അതിനാല്‍ തന്നെ ഒരു തെളിവും പുറംലോകം അറിഞ്ഞില്ല.

നിരവധി കൊലക്കേസുകളില്‍ പ്രതിയാണെങ്കിലും ഏഴ് കേസുകളില്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇതിലൊരു കേസില്‍ തടവ് ശിക്ഷ അനുഭവിച്ച്‌ വരുന്നതിനിടെയാണ് ദേവേന്ദര്‍ ശര്‍മ്മ പരോളിലിറങ്ങി മുങ്ങിയത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ 50 കൊലപാതകങ്ങള്‍ ഓര്‍മ്മയുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിരുന്നു. 


എന്നാല്‍ കൊടുംകുറ്റവാളിയായ ആയുര്‍വേദ ഡോക്ടര്‍ നടത്തിയ കൊലപാതകങ്ങള്‍ 100 കവിയുമെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

ജയ്പുരില്‍നിന്ന് ഡല്‍ഹിയിലേക്ക് കടന്ന ഇയാള്‍ ഡല്‍ഹിയിലെത്തി വിവാഹം കഴിച്ച്‌ ജീവിക്കുകയായിരുന്നു. വിധവയും അകന്ന ബന്ധുവുമായ ഒരു സ്ത്രീയെയാണ് വിവാഹം കഴിച്ചത്. ഇതിനിടെ ഡല്‍ഹിയില്‍ ചെറിയരീതിയില്‍ സ്ഥലക്കച്ചവടവും ആരംഭിച്ചു. ഇതോടെയാണ് പോലീസിന് ഇയാളെക്കുറിച്ച്‌ വിവരം ലഭിക്കുന്നതും അറസ്റ്റു ചെയ്യുന്നതും.


ബിഹാറില്‍നിന്നും ബിഎഎംഎസ് ബിരുദം നേടിയ ദേവേന്ദര്‍ ശര്‍മ 1984-ല്‍ ജയ്പുരില്‍ ക്ലിനിക്ക് ആരംഭിച്ചു. പാചകവാതക ഡീലര്‍ഷിപ്പില്‍ പണം മുടക്കിവഞ്ചിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കുറ്റകൃത്യങ്ങളിലൂടെ പണം സന്പാദിക്കാന്‍ ഇയാള്‍ തയ്യാറായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക