Image

ലൈംഗിക തൊഴിലാളികളുടെ പെണ്‍മക്കളുടെ സംരക്ഷണം ഏറ്റെടുത്ത്​ ഗൗതം ഗംഭീര്‍

Published on 01 August, 2020
ലൈംഗിക തൊഴിലാളികളുടെ പെണ്‍മക്കളുടെ സംരക്ഷണം ഏറ്റെടുത്ത്​ ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: തലസ്​ഥാന നഗരിയിലെ ലൈംഗിക തൊഴിലാളികളുടെ പെണ്‍കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത്​ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരവും ലോക്​സഭ എം.പിയുമായ ഗൗതം ഗംഭീര്‍.


'പാങ്ക്​' എന്ന്​ പേരിട്ട പുതിയ ​സംരംഭത്തി​​െന്‍റ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെയാണ് ഏറ്റെടുക്കുന്നതെന്ന്​ ഗംഭീര്‍ പ്രസ്​താവനയിലൂ​െട അറിയിച്ചു. ഡല്‍ഹിയിലെ ജി.ബി റോഡിലെ ലൈംഗിക തൊഴിലാളികളുടെ കുട്ടികള്‍ക്കാണ്​ താരത്തി​​െന്‍റ കരുതല്‍.


'സമൂഹത്തിലെ എല്ലാവര്‍ക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട്​. ഈ കുട്ടികള്‍ക്ക് തങ്ങളുടെ സ്വപ്​നങ്ങള്‍ നേടിയെടുക്കാനും കൂടുതല്‍ അവസരമൊരുക്കണം. അവര്‍ക്ക്​ ദൈനംദിന കാര്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ആ​േരാഗ്യത്തിനും ആവശ്യമായ ചെലവുകള്‍ വഹിക്കും'- ഗംഭീര്‍ പറഞ്ഞു. വിവിധ സര്‍ക്കാര്‍ സ്​കൂളുകളിലായി പഠിക്കുന്ന 10 പെണ്‍കുട്ടികളെ ഇതുവരെ തെരഞ്ഞെടുത്തതായി അദ്ദേഹം പറഞ്ഞു.


കുട്ടികള്‍ക്ക്​ ആവശ്യമായ സ്​കൂള്‍ ഫീസ്​, യൂനിഫോം, ഭക്ഷണം, ആരോഗ്യ കാര്യങ്ങള്‍, കൗണ്‍സലിങ്​ എന്നീ ചെലവുകള്‍ സംഘടന വഹിക്കുന്നതിനാല്‍ അവര്‍ക്ക്​ സ്വന്തം സ്വപ്​നങ്ങള്‍ നേടിയെടുക്കാനാകുമെന്ന്​ ഗംഭീര്‍ പ്രത്യാശ പ്രകടിപ്പിച്ചു. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താനാണ് ശ്രമമെന്നും ചുരുങ്ങിയത്​ 25 കുട്ടികളെയെങ്കിലും സഹായിക്കാനാണ്​ സംഘടന ലക്ഷ്യമിടുന്നത്​.


അഞ്ചുമുതല്‍ 18 വയസുവരെ പ്രായമായ പെണ്‍കുട്ടികള്‍ക്ക്​ കൃത്യമായ കൗണ്‍സലിങ്​ നല്‍കി അവരുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനും ശാക്തീകരിക്കാനുമാണ്​ പ്രധാനമായും പദ്ധതി​. ഇത്തരം കുട്ടികളെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട്​ വരണമെന്നും ഗംഭീര്‍ അഭ്യര്‍ഥിക്കുകയും ചെയ്​തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക