Image

സ്വര്‍ണക്കടത്ത്: റമീസിനെ ഫ്‌ളാറ്റുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

Published on 31 July, 2020
സ്വര്‍ണക്കടത്ത്: റമീസിനെ ഫ്‌ളാറ്റുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതി റമീസിനെ എന്‍.ഐ.എ സംഘം തിരുവനന്തപുരത്തെ ഫ്‌ളാറ്റുകളില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍െറ ഫ്‌ലാറ്റടക്കമുള്ള സ്ഥലങ്ങളിലാണ് റമീസിനെ തെളിവെടുപ്പിന് എത്തിച്ചത്. ഉച്ചയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്.

തിരുവനന്തപുരത്തെ രണ്ട് ആഢംബര ഹോട്ടലുകള്‍, സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഹെയ്ദര്‍ ഫ്‌ളാറ്റ്, ശിവശങ്കറിന്‍െറ ഫ്‌ളാറ്റ്, സ്വപ്നയുടെ അമ്പലമുക്കിലെ ഫ്‌ലാറ്റ്, മറ്റൊരു പ്രതി സന്ദീപിന്‍െറ നെടുമങ്ങാടുള്ള വീട് എന്നിവിടങ്ങളിലാണ് റമീസിനെ എത്തിച്ചത്.

തെളിവെടുപ്പിന് ശേഷം എന്‍.ഐ.എ സംഘം റമീസിനെ പേരൂര്‍ക്കടയിലെ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക