Image

മെറിന്‍ ജോയിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് നെവിന്‍ കുറ്റം സമ്മതിച്ചു

Published on 31 July, 2020
മെറിന്‍ ജോയിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് നെവിന്‍  കുറ്റം സമ്മതിച്ചു
കോറല്‍ സ്പ്രിംഗ്‌സ്:  മെറിന്‍ ജോയിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് നെവിന്‍ എന്ന ഫിലിപ്പ് മാതു (34) കുറ്റം സമ്മതിച്ചിട്ടുണ്ട്. ഭാര്യയെപറ്റിയുള്ള സംശയമാണു കാരണമെന്നാണു അയാള്‍ പോലീസിനോടു പറഞ്ഞത്.

കോടതിയില്‍ അയാള്‍ക്ക് സ്വന്തം അറ്റോര്‍ണി ഇല്ലായിരുന്നു. അയാള്‍ക്ക് വേണ്ടി വാദിച്ചപബ്ലിക്ക് ഡിഫന്‍ഡര്‍ കുറ്റം ഫസ്റ്റ് ഡിഗ്രി കൊലപാതകത്തില്‍ നിന്നു സെക്കന്‍ഡ് ഡിഗ്രി കൊലപാതകമാക്കണമെന്നു വാദിച്ചു. താളം തെറ്റിയ മനസോടെ വികാരത്തള്ളലില്‍ ചെയ്ത ക്രുത്യമാണിതെന്നാനു പബ്ലിക്ക് ഡിഫന്‍ഡര്‍ വാള്‍ട്ടര്‍ മില്ലര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അയാള്‍ കാലേ കൂട്ടി പാര്‍ക്കിംഗ് ലോട്ടില്‍ വന്നു നിന്നത് അസി. സ്റ്റേറ്റ് അറ്റോര്‍ണി എറിക് ലിന്‍ഡര്‍ ചൂണ്ടിക്കാട്ടി. അതിനു പുറമെ ഹോം ഡിപ്പോയില്‍ നിന്ന് കത്തി, ചുറ്റിക തുടങ്ങിയവയൊക്കെ നേരത്തെ തന്നെ വാങ്ങി വച്ചിരുന്നതും ചൂണ്ടിക്കാട്ടി. അതിനൊക്കെയര്‍ഥം ഇത് മുന്‍ കൂട്ടി ആസൂത്രണം ചെയ്ത കൊലപാതം ആയിരുന്നുവെന്നു ലിന്‍ഡര്‍ പറഞ്ഞു. കോടതിയും അത് അംഗീകരിച്ചാണു അയാള്‍ക്ക് ജാമ്യം നിഷേധിച്ചത്.

കത്തി കൊണ്ട് കയ്യില്‍ മുറിവ് ഉണ്ടക്കിയയതു നാടകമായിരുന്നു എന്നു കരുതുന്നുണ്ട്

പഠനത്തില്‍ സമര്‍ത്ഥയായിരുന്ന മെറിന്‍ ബംഗളുരു സെന്റ് ജോണ്‍സില്‍നിന്ന് ബി.എസ്സി നഴ്‌സിങ്ങ് പൂര്‍ത്തിയാക്കിയശേഷം ഐ.എല്‍.ടി.എസ് ആദ്യ പരീക്ഷയില്‍ തന്നെ ഉയര്‍ന്ന പോയിന്റോടെ പാസായി. തുടര്‍ന്ന് സ്റ്റുഡന്റ്‌സ് വിസയില്‍ കാനഡയ്ക്ക് പോകുന്നതിനുള്ള തയാറെടുപ്പിനിടെയാണു നെവിനുമായുളള വിവാഹം നടന്നത്.

ശരിയായ ജോലി ഇല്ലാതിരുന്നത്നെവിനില്‍ അപകര്‍ഷതാബോധം ഉണ്ടാക്കി എന്നു കരുതുന്നു.

വിവാഹത്തിന്റെ ആദ്യനാളുകളില്‍ നെവിനും മെറിനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെങ്കിലും സ്ഥിരമായി ജോലി ഇല്ലാതെ വന്നത് നെവിനെ അസ്വസ്ഥനാക്കിയിരുന്നതായി മെറിന്റെ നാട്ടിലെ ബന്ധുക്കള്‍ പറഞ്ഞു. മെറിന്റെ സഹപ്രവര്‍ത്തകരായ മലയാളി നഴ്സുമാരുടെ കുടുംബങ്ങളുടെ കൂടിച്ചേരലുകളില്‍ നിന്ന് എന്നും വിട്ടു നിന്ന നെവിന്‍ ആദ്യമൊക്കെ മെറിന് പോകാന്‍ അനുവാദം നല്‍കുമായിരുന്നെങ്കിലും പിന്നീട് അത് വിലക്കി. നെവിന്റെ ശാരീരികാക്രമണം കൂടിവന്നതോടെ ഇരുവരുംഅകന്നു.

ഇതേ സമയം മെറിന്റെ പുത്രി നോറയുടെ പഠന ചെലവുകള്‍ക്കായി ക്‌നാനായാ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഗോ ഫണ്ട് മീ വഴി ധനസമാഹരണം നടത്തുന്നു.
മെറിന്‍ ജോയിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് നെവിന്‍  കുറ്റം സമ്മതിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക