Image

ഒരു സഖാവിന് എത്ര തരംതാഴാമെന്ന് കോടിയേരിയുടെ രാഷ്ട്രീയം കാണിച്ചുതരുന്നു- വി.ഡി സതീശന്‍

Published on 31 July, 2020
ഒരു സഖാവിന് എത്ര തരംതാഴാമെന്ന് കോടിയേരിയുടെ രാഷ്ട്രീയം കാണിച്ചുതരുന്നു- വി.ഡി സതീശന്‍


കൊച്ചി: ഒരു സഖാവിന് എത്ര തരംതാഴാമെന്ന്  രാഷ്ട്രീയം കാണിച്ചുതരുന്നതാണ് കോടിയേരിയുടെ രാഷ്ട്രീയമെന്ന് വി.ഡി സതീശന്‍ എം.എല്‍.എ ഫെയ്‌സബുക്കിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

പോസ്റ്റ: 
ഒരു സഖാവിന് എത്ര വരെ താഴെ പോകാമെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ കാണിച്ചു കൊടുക്കുന്ന തരം താണ രഷ്ട്രീയമാണ് കോടിയേരിയുടേത്.
1. സ്വര്‍ണക്കള്ളക്കടത്തും മുഖ്യമന്ത്രിയുടെ ഓഫീസ് എത്തി നില്‍ക്കുകയും ചെയ്യുന്ന ഏടാകൂടത്തില്‍ നിന്ന് എങ്ങിനെയെങ്കിലും ചര്‍ച്ച മാറ്റിക്കൊണ്ടുപോകാനുള്ള വ്യഥാശ്രമം.
2. കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫിനെ പിന്‍തള്ളി കേരളത്തില്‍ മുഖ്യപ്രതിപക്ഷമാകാന്‍ ശ്രമിക്കുന്ന ബിജെപി ക്ക് കുടപിടിച്ചു കൊടുക്കുന്ന സമീപനം.
3. Snc ലാവ്‌ലിന്‍ കേസിലും സ്വര്‍ണക്കള്ളക്കടത്തു കേസിലും സംഘപരിവാറിന്റെയും അവരുടെ സര്‍ക്കാരിന്റെയും ഔദാര്യത്തിനു വേണ്ടി കാത്തുനില്‍ക്കുന്നതിന്റെ ക്ഷീണം മറയ്ക്കാനുള്ള ശ്രമം.
4. സി പി എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായ സെക്രട്ടറിയാണ് കോടിയേരി. എല്ലാ സെക്രട്ടറിമാരും ഇടത് സര്‍ക്കാരുകളുടെ നയങ്ങളെ നിയന്ത്രിച്ചപ്പോള്‍ കോടിയേരിക്ക് പിണറായിയുടെ മുന്നില്‍ തല ചൊറിഞ്ഞ് ഓച്ഛാനിച്ചു നില്‍ക്കേണ്ടി വന്നു. ഞാനിവിടെയുണ്ടെന്ന് മാലോകരെ അറിയിക്കണ്ടെ.
5. പിന്നെ പാലത്തായി പീഢനക്കേസുണ്ടാക്കിയ പൊല്ലാപ്പില്‍ നിന്നും ഊരണ്ടേ?
     സംഘപരിവാറിനെതിരെ ദേശീയ തലത്തിലും സംസ്ഥാനത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിനും രമേശ് ചെന്നിത്തലക്കും കോടിയേരി പഠിച്ച സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റ് വേണ്ട.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക