കുവൈറ്റ് സിറ്റി : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനെ അനുസ്മരിക്കുന്ന 15 നോമ്പിനോടനുബന്ധിച്ച് ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 14 വരെ എല്ലാ ദിവസവും വൈകിട്ട് 7 മുതല്‍ (ഇന്ത്യന്‍ സമയം രാത്രി 9.30) സഭയിലെ അഭിവന്ദ്യ പിതാക്കന്മാരും വന്ദ്യ വൈദീകശ്രേഷ്ടരും നേതൃത്വം നല്കുന്ന വചനശുശ്രൂഷ `അനുഗ്രഹധ്വനി` വെര്‍ച്വല്‍ കണ്വന്ഷന് ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തിനായി സോഷ്യല്‍ മീഡിയ സംവിധാനങ്ങളില്‍ കൂടി നടത്തപ്പെടുന്നു.
കോവിഡ്-19 എന്ന മഹാമാരി മൂലം ലോകം മുഴുവനും പ്രതിസന്ധിയിലായിരിക്കുന്ന വേളയില്‍, പരിശുദ്ധ ദൈവമാതാവില്‍ ശരണപ്പെട്ട്; നോമ്പാനുഷ്ഠാനങ്ങളോടെ ഈ വചനശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ ഏവരേയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍