Image

കൊവിഡ് ബാധിതര്‍ 1.76 കോടി; മരണസംഖ്യ 6.8 ലക്ഷം; ഇന്ത്യയില്‍ 57,430 പുതിയ രോഗികളും 765 മരണവും

Published on 31 July, 2020
കൊവിഡ് ബാധിതര്‍ 1.76 കോടി; മരണസംഖ്യ 6.8 ലക്ഷം; ഇന്ത്യയില്‍ 57,430 പുതിയ രോഗികളും 765 മരണവും


ന്യുയോര്‍ക്ക്: ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 17,645,288 ആയി. 679,927 പേര്‍ മരണമടഞ്ഞു. 11,037,056 പേര്‍ രോഗമുക്തരായപ്പോള്‍, 5,928,305 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.85 ലക്ഷം പേര്‍ രോഗബാധിതരായി. 4000 ഓളം പേര്‍ മരിച്ചു. രോഗികളുടെ പ്രതിദിന എണ്ണത്തില്‍ ഇന്ത്യ ഒന്നാമതും മരണസംഖ്യയില്‍ രണ്ടാമതുമാണ്. അമേരിക്കയാണ് മരണത്തില്‍ ഒന്നാമത്. 

അമേരിക്കയില്‍ 4,682,101 (കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ 47,116) പേര്‍ രോഗികളായി. 156,182 പേര്‍(+897) മരണമടഞ്ഞു. ബ്രസീലില്‍  2,625,612 (+11,823) പേര്‍ രോഗികളായപ്പോള്‍ 91,607 (+230) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ 1,696,780 (+57,430) പേര്‍ രോഗബാധിതരായി. 36,551 (+765) പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 839,981 (+5,482) പേര്‍ രോഗികളായപ്പോള്‍ 13,963(+161) പേര്‍ മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 482,169 പേര്‍ രോഗികളായപ്പോള്‍ 7,812 പേര്‍ മരണമടഞ്ഞു. 

മെക്‌സിക്കോയില്‍ 416,179(+7,730) പേരിലേക്ക് രോഗബാധയെത്തി. 46,000 (+639) പേര്‍ മരണമടഞ്ഞു. പെറുവില്‍ 407,492 പേര്‍ രോഗികളായി. 19,021 പേര്‍ മരണമടഞ്ഞു. 355,667 (+2,131) പേര്‍ രോഗികളായി. 9,457 (+80) പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ 335,602(+3,092) പേര്‍ രോഗികളായപ്പോള്‍ 28,445 (+2) പേര്‍ മരണമടഞ്ഞു. 

ബ്രിട്ടനെ പിന്തള്ളി ഇറാന്‍ പട്ടികയില്‍ പത്താമതെത്തി. ഇവിടെ 304,204(+2,674) പേര്‍ രോഗികളും 16,766 (+197) മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക