Image

മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി

Published on 31 July, 2020
മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി


ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ജമ്മു കശ്മീര്‍ ഭരണകൂടത്തിന്‍േ്റതാണ് നടപടി. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് തടങ്കല്‍ നീട്ടാനുള്ള തീരുമാനം എടുത്തത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് മെഹബൂബ മുഫ്തി അടക്കമുള്ള പ്രധാനപ്പെട്ട നേതാക്കളെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുഛേദം എടുത്തു കളയുന്നതിന് മുന്നോടിയായാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്.

മുഫ്തി തടങ്കലിലായി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഓഗസ്റ്റ് അഞ്ചിന് തടങ്കല്‍ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് വീട്ടുതടങ്കല്‍ വീണ്ടും നീട്ടിയത്. ജയിലായി പ്രഖ്യാപിച്ച ഔദ്യോഗിക വസതിയില്‍ മുഫ്തി തടങ്കലില്‍ കഴിയണം. മെഹബൂബ മുഫ്തിക്കൊപ്പം അറസ്റ്റ് ചെയ്ത ഫാറൂഖ് അബ്ദുള്ള, മകന്‍ ഒമര്‍ അബ്ദുള്ള എന്നിവരെ നേരത്തെ വിട്ടയച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക