Image

അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിരോധനം ഓഗസ്റ്റ് 31 വരെ നീട്ടി

Published on 31 July, 2020
അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിരോധനം ഓഗസ്റ്റ് 31 വരെ നീട്ടി


ന്യുഡല്‍ഹി: അന്താരാഷട്ര വിമാന സര്‍വീസുകളുടെ നിരോധനം ഓഗസ്റ്റ് 31 വരെ നീട്ടി. പാസഞ്ചര്‍ വിമാന സര്‍വീസുകളുടെ നിരോധനമാണ് നീട്ടിയത്. അതേസമയം കാര്‍ഗോ വിമാനങ്ങള്‍ക്കും ഡി.ജി.സി.എയുടെ പ്രത്യേക അനുമതിയുള്ള കാര്‍ഗോ ഇതര വിമാനങ്ങള്‍ക്കും സര്‍വീസ് നടത്തുന്നതില്‍ തടസ്സമില്ല. ഓഗസ്റ്റ് 31ന് അര്‍ദ്ധരാത്രി വരെയാണ് യാത്രാ വിമാനങ്ങളുടെ നിരോധനം നീട്ടിയിരിക്കുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ജൂലൈ 31 വരെ യാത്രാ വിമാനങ്ങള്‍ നിരോധിച്ചിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടങ്ങിയതിന് പിന്നാലെയാണ് ആഭ്യന്തര സര്‍വീസുകളടക്കം മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. പിന്നീട് ആഭ്യന്തര സര്‍വീസുകള്‍ നിയന്ത്രിതമായി തുടങ്ങിയെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിരോധനം നീട്ടുകയായിരുന്നു.

ഇതിനിടെ വന്ദേ ഭാരത് മിഷന്‍ ഉള്‍പ്പെടെ പ്രത്യേക വിമാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വന്ദേ ഭാരത് മിഷന്‍െ്റ ഭാഗമായി എയര്‍ ഇന്ത്യ 267436 യാത്രക്കാരെ ഇന്ത്യയില്‍ തിരികെ എത്തിച്ചു. മമറ്റ് വിമാന സര്‍വീസുകള്‍ വഴി 486811 പേരും രാജ്യത്ത് മടങ്ങിയെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക