Image

കോട്ടയത്ത് 89 പേര്‍ക്ക് കൂടി കോവിഡ്: 84 പേര്‍ക്കും സമ്പര്‍ക്കം മുഖേന

Published on 31 July, 2020
കോട്ടയത്ത് 89 പേര്‍ക്ക് കൂടി കോവിഡ്: 84 പേര്‍ക്കും സമ്പര്‍ക്കം മുഖേന


കോട്ടയം: കോട്ടയം ജില്ലയില്‍ 89 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് വന്ന രണ്ടുപേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്നു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു

പായിപ്പാട് ഗ്രാമപഞ്ചായത്തില്‍ 15 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് ഏഴ്, എരുമേലി, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകള്‍, ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി ആറ് വീതം, ചങ്ങനാശേരി മുന്‍സിപ്പാലിറ്റി, മുണ്ടക്കയം ഗ്രാമപഞ്ചായത്ത്  അഞ്ച് വീതം എന്നിങ്ങനെയാണ് പുതിയതായി കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

നിലവില്‍ ജില്ലയില്‍ 567 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് 65 പേര്‍ കൂടി രോഗമുക്തായി മടങ്ങി. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 1,195 പേരില്‍ 627 പേര്‍ രോഗമുക്തി നേടി



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക