Image

ട്രേഡ് ഡെഫിസിറ്റ് രൂപയുടെ മൂല്യശോഷണത്തിനു പ്രധാന കാരണമായി

ബിനോയി സെബാസ്റ്റ്യന്‍ Published on 01 June, 2012
 ട്രേഡ് ഡെഫിസിറ്റ് രൂപയുടെ മൂല്യശോഷണത്തിനു പ്രധാന കാരണമായി
ഹ്യൂസ്റ്റന്‍ : 2012 ജൂലൈ മുതല്‍ ഇന്‍ഡ്യന്‍ രൂപ ഡോളറിനെതിരെ നേരിടുന്ന മൂല്യാപചയകാരണങ്ങളോടു അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സാമുഹ്യസാംസ്‌ക്കാരിക സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ് എ.ടി സാമുവല്‍ എംബിഎ, സിപിഎ പ്രതികരിച്ചു.

ഈ വര്‍ഷം ജൂലൈയ്ക്കു ശേഷം ഡോളറിനെതിരെ ഇരുപത്തിഞ്ചു ശതമാനത്തോളം വിലയിടിവാണ് രൂപയ്ക്കുണ്ടായിട്ടുള്ളത്. ഒരു തരത്തില്‍ ഏഷ്യന്‍ കറന്‍സികളുടെ മൊത്തം ഇടിവാണ് ഇതു സുചിപ്പിക്കുന്നതെന്ന് സാമ്പത്തികഉപദേഷ്ഠാവും ധനകാര്യവിദഗ്ദ്ധനുമായ സാമുവല്‍ അഭിപ്രായപ്പെട്ടു. ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന ട്രേഡ് ഡെഫിസിറ്റ് മൂല്യശോഷണത്തിനു പ്രധാന കാരണമായി അദേഹം എടുത്തു കാട്ടുന്നു. 2012 മാര്‍ച്ച് വരെ പ്രതീക്ഷിച്ച 160 ബില്ല്യന്‍ ഡോളര്‍ ഇറക്കുമതി തോതിനേക്കാള്‍ 185 ബില്ല്യന്‍ ഡോളറാണ് യഥാര്‍ത്ഥത്തില്‍ ഇറക്കുമതി ചെയ്തത്.
ഇതു രൂപയുടെ ശക്തിയെ പരിമിതപ്പെടുത്തി. ഇതോടൊപ്പം യൂറോയുടെ അസ്ഥിരതയും ഓയില്‍ വിലയിലുണ്ടായ ചാഞ്ചാട്ടവും രൂപയെ ബാധിച്ചു. മറ്റൊന്ന് രൂപയുടെ വിലയെ നിയന്ത്രിക്കുന്നതിനുവേണ്ടി റിസര്‍വ്വ് ബാങ്ക് പൊതു മാര്‍ക്കറ്റില്‍ ഡോളര്‍ വില്ക്കുവാനുള്ള ശ്രമവും കാര്യമായ ഫലം കണ്ടില്ല. കറന്‍സി എക്‌സ്‌ചേഞ്ച് റേറ്റ് നിയന്ത്രണവിധേയമല്ല എന്ന ഇന്‍ഡ്യയിലെ കറന്‍സി ട്രേഡേഴ്‌സിന്റെ കാഴ്ചപ്പാടുകളും രൂപയുടെ മൂല്യശോഷണത്തിനു കാരണമായിത്തീര്‍ന്നതായി അദേഹം അഭിപ്രായപ്പെട്ടു.

ഇന്റര്‍നാഷണല്‍ സാമ്പത്തിക ക്രെഡിറ്റിംഗും ഇന്‍ഡ്യയുടെ താഴ്ന്ന സാമ്പത്തിക വളര്‍ച്ചയും വന്‍ നിരക്കിലുള്ള പണപ്പെരുപ്പവും രൂപയുടെ തകര്‍ച്ചയ്ക്കു കാരണമാണെന്ന് അദേഹം ചുണ്ടിക്കാട്ടി.
 ട്രേഡ് ഡെഫിസിറ്റ് രൂപയുടെ മൂല്യശോഷണത്തിനു പ്രധാന കാരണമായി
എ.ടി സാമുവല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക