Image

ആന്ധ്രയില്‍ 10,376 പേര്‍ക്കും മഹാരാഷ്ട്രയില്‍ 10,320 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

Published on 31 July, 2020
ആന്ധ്രയില്‍ 10,376 പേര്‍ക്കും മഹാരാഷ്ട്രയില്‍ 10,320 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

അമരാവതി: ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 10,376 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം 10,000 കടന്നതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,40,933 ആയി.

വ്യാഴാഴ്ച 10,167 പേര്‍ക്കും ബുധനാഴ്ച 10,093 പേര്‍ക്കും ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ചയും കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നതോടെ സംസ്ഥാനത്തെ ആകെ മരണം 1349 ആയി. 

മഹാരാഷ്ട്രയില്‍ ഇന്ന് 10,320 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4,22,118 ആയി. 265 മരണങ്ങള്‍കൂടി ഇന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണം 14,994 ആയി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക