Image

അറ്റ്‌ലാന്റാ കണ്‍വെന്‍ഷന്‍ ക്രൈസ്തവ കൂട്ടായ്മയുടെ സന്ദേശം: കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 01 June, 2012
അറ്റ്‌ലാന്റാ കണ്‍വെന്‍ഷന്‍ ക്രൈസ്തവ കൂട്ടായ്മയുടെ സന്ദേശം: കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
2012 ജൂലൈ 26 മുതല്‍ 29 വരെ അറ്റ്‌ലാന്റയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ക്രൈസ്തവരുടെ കൂട്ടായ്മയുടെ സന്ദേശമാണ് നല്‍കുന്നതെന്ന് കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.
 
കണ്‍വെന്‍ഷന്‍ മീഡിയയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്.

പരിശുദ്ധ പിതാവ് നവ സുവിശേഷവല്‍ക്കരണം പ്രഖ്യാപിച്ചിരിക്കുന്ന കാലഘട്ടമാണല്ലോ ഇത്. നാം നമ്മുടെ കുടുംബങ്ങളിലായാലും സഭയിലായാലും സമൂഹത്തിലായാലും മിശിഹായുടെ സ്‌നേഹത്തിന്റെ പ്രവാചകരായിരിക്കണം. സ്‌നേഹം പ്രാവര്‍ത്തികമാക്കുന്നവരായിരിക്കണം. കുടുംബത്തിലെ ഭിന്നതകള്‍, സമൂഹത്തിലെ ഭിന്നതകള്‍ എല്ലാം ക്രൈസ്തവ സുവിശേഷത്തിന്റെ എതിര്‍സാക്ഷ്യങ്ങളാണ് വാസ്തവത്തില്‍ ഈ ലോകത്തില്‍ കാത്തോലിക്കര്‍ക്ക് കൊടുക്കുവാനുള്ളത് ഈ കൂട്ടായ്മയുടെ സന്ദേശമാണ് ദൈവ മക്കളെന്ന നിലയില്‍ നാം എപ്രകാരം പര്‌സ്പരം സഹകരിച്ച്, സ്‌നേഹിച്ച്, ഒന്നിച്ച് പ്രവര്‍ത്തിച്ച് നമ്മുടെ ജീവിതങ്ങളെ ധന്യമാക്കണം എന്നുള്ളതാണ് നമുക്ക് കൊടുക്കുവാനുള്ള ഏറ്റവും വലിയ സന്ദേശം. കൂട്ടായ്മയുടെ ക്രൈസ്തവസ്‌നേഹത്തിന്റെ സാക്ഷ്യം കൊടുക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്, ഒരു മാനസാന്തരത്തിന്റെ അവസരമാകട്ടെയെന്നും കാര്‍ഡിനല്‍ തന്റെ സന്ദേശത്തില്‍ പറയുന്നു.
 
കണ്‍വെന്‍ഷനിലെ പ്രഭാഷണങ്ങളും ഗാനങ്ങളും പ്രാര്‍ത്ഥനകളും നമുക്ക് കര്‍ത്താവിങ്കലേയ്ക്ക് തിരിച്ചുവരുവാനുള്ള ഒരു ക്ഷണമായി കാണണം, സഭയുടെ കൂട്ടായ്മയില്‍ ഒന്നുചേരാനുള്ള കര്‍ത്താവിന്റെ ശക്തമായ ഒരു ക്ഷണമായി കാണണം, അപ്പോള്‍ ഈ കണ്‍വെന്‍ഷന്‍, നമ്മുടെ വ്യക്തിപരമായ ജീവിതങ്ങളില്‍, കുടുംബ ജീവിതത്തില്‍, അതുപോലെ തന്നെ സഭയുടെ എല്ലാ തലങ്ങളിലുമുള്ള ജീവിതങ്ങളില്‍ ഫലപ്രദമായിത്തീരും. നമ്മുടെ കുഞ്ഞുങ്ങളേയും യുവജനങ്ങളേയും ഞാന്‍ പ്രത്യേകം ഈ കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അവരുടെ പ്രായത്തിനനുസരിച്ച് തിരുവചനത്തോട് പ്രതികരിക്കാന്‍ സാധിക്കുന്ന പരിപാടികള്‍ ഈ കണ്‍വെന്‍ഷനില്‍ ഉണ്ടായിരിക്കും. അതുപോലെതന്നെ യുവജനങ്ങള്‍ക്കുള്ള പ്രത്യേക പരിപാടികള്‍ ഉണ്ട്. അവയെല്ലാം അവരെ കര്‍ത്താവിങ്കലേക്ക് അടുപ്പിക്കുവാന്‍, സഭയിലേയ്ക്ക് ഒന്നുചേര്‍ക്കുവാന്‍ സഹായകരമായിത്തീരട്ടെ എന്നും ഞാന്‍ ആശംസിക്കുന്നു.

കാര്‍ഡിനലിന്റെ ഈ സന്ദേശത്തിന്റെ വീഡിയോ കണ്‍വെന്‍ഷന്‍ വെബ്‌സൈറ്റില്‍ www.smcatl2012.org വീഡീയോ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കാണാവുന്നതാണ്.
അറ്റ്‌ലാന്റാ കണ്‍വെന്‍ഷന്‍ ക്രൈസ്തവ കൂട്ടായ്മയുടെ സന്ദേശം: കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക