Image

അമേരിക്കയില്‍ ആദ്യമായി കോവിഡ്‌ സ്ഥിരീകരിച്ച നായ ചത്തു

Published on 31 July, 2020
അമേരിക്കയില്‍ ആദ്യമായി കോവിഡ്‌ സ്ഥിരീകരിച്ച നായ ചത്തു
വാഷിങ്ടണ്‍; യുഎസില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച നായ ചത്തു. 'നാഷണല്‍ ജോ​ഗ്രഫിക് മാ​ഗസി' നാണ് വാര്‍ത്ത പുറത്ത് വിട്ടത്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായയാണിത്. 

ഏപ്രില്‍ മാസത്തിലാണ് നായക്ക് ശ്വസന പ്രശ്നങ്ങള്‍ കണ്ടെത്തിയത്. പിന്നീട് മാസങ്ങളോളം നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് ഏഴുവയസ്സുള്ള ഡ്ഡി ചത്തത്. മെയ് മാസത്തില്‍ മൃ​ഗഡോക്ടര്‍ പരിശോധന നടത്തിയതിനെ തുടര്‍ന്ന് ബഡ്ഡിക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

നായുടെ ഉടമയായ റോബര്‍ട്ടിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആദ്യമായി നായക്ക് കോവിഡ് സ്ഥിരീകരിച്ചതായി യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അ​ഗ്രികള്‍ച്ചര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നായുടെ ഉടമകളെ തിരിച്ചറിഞ്ഞിരുന്നില്ല. 

ഏപ്രില്‍ മാസത്തോടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ബഡ്ഡിയുടെ സ്ഥിതി കൂടുതല്‍ വഷളാകുകയായിരുന്നു. ബഡ്ഡി രക്തം ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അതേ സമയം ബഡ്ഡിക്ക് കാന്‍സര്‍ ബാധിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക