image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഫൊക്കാനയെ നയിക്കാൻ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീം (ഫ്രാൻസിസ് തടത്തിൽ)

fokana 31-Jul-2020 ഫ്രാൻസിസ് തടത്തിൽ
fokana 31-Jul-2020
ഫ്രാൻസിസ് തടത്തിൽ
Share
image

ന്യൂജേഴ്‌സി: ഫൊക്കാനയുടെ നേതൃത്വത്തിൽ എത്തിയ ജോർജി വർഗീസിന്റെ ടീമിന് അഭിമാനിക്കാൻ ഏറെ വക നൽകുന്നതാണ് ടീം അംഗങ്ങളുടെ കഴിവും യോഗ്യതകളും വ്യക്തമാക്കുന്നത്. സമൂഹത്തിലെ വിവിധ തുറകളിൽ തനതായ വ്യക്തി മുദ്രകൾ പതിപ്പിച്ചിട്ടുള്ളവരാണ് ടീമംഗങ്ങൾ എല്ലാവരും തന്നെ.ഫൊക്കാനയുടെ .ചരിത്രത്തിൽ ആദ്യമായി എല്ലാ അർത്ഥത്തിലും  സന്തുലിതമായ ഒരു മികച്ച ടീം. ഇവരെ ഏകോപിപ്പിച്ചുകൊണ്ട് മികച്ച പ്രവർത്തനം കാഴ്‌ച വച്ചാൽ ജോർജി- സജിമോൻ ടീം ചരിത്രത്തിലേയ്ക്ക് നടന്നുകയറും. ഫൊക്കാനയെ സംബന്ധിച്ച് പ്രസിഡണ്ട് ജോർജി ജോർജ് അത്ര പ്രായമുള്ളയാളല്ല- ഒരു ചെറുപ്പക്കാരന്റെ പ്രസരിപ്പും ചുറുചുറുക്കുമൊക്കെചേർന്ന  ഇരുത്തം വന്ന നേതാവ്. ആരോടും ദേഷ്യപ്പെടാനറിയാത്ത, മറ്റുള്ളവരെ ശാന്തനായി കേൾക്കുന്ന, കേൾക്കുന്നവ പെട്ടെന്ന് ഗ്രഹിക്കുന്ന, എല്ലാവരെയും നെഞ്ചോട് ചേർക്കുന്ന ജോർജി വർഗീസ്  എന്ന ഈ ഫ്ളോറിഡക്കാരൻ വെറും  ഒരു പ്രസിഡണ്ട് മാത്രമായിരിക്കില്ല. എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന, ടീമിലെ ഏവർക്കും പ്രാപ്യനായ നേതാവായിരിക്കും അദ്ദേഹം. ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു ജനകീയ നായകൻ.

 ഒരു പാട് കാര്യങ്ങൾ മനസിൽ ഉറപ്പിച്ചിട്ടാണ് ജോർജി ഫൊക്കാനയെ നയിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്. ഫൊക്കാനയ്ക്കു സാന്നിധ്യമുള്ള  അമേരിക്കയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും അദ്ദേഹം അതിനായി യാത്രകൾ ചെയ്തു.. 30 ലധികം സംഘടനകളുടെ നേതാക്കന്മാരെ നേരിൽ കണ്ട അദ്ദേഹം മിക്ക സംഘടനകളിലും പോയി  അംഗങ്ങളുടെ യോഗം വിളിച്ചു അവരുമായി സംവദിച്ചിരുന്നു. അവരുടെയിടയിൽ നിന്ന് നല്ല കഴിവുള്ള പ്രതിനിധികളെ കണ്ടെത്തി തരണമെന്ന് മാസങ്ങൾക്കു മുൻപ് തന്നെ അഭ്യർത്ഥിച്ചതിന്റെ ഫലമായിട്ടാണ് ഒരു മികച്ച ടീമിനു രൂപം നൽകാൻ കഴിഞ്ഞതെന്ന് ജോർജി പ്രസിഡണ്ടായി ചുമതലയേറ്റശേഷം  അദ്ദേഹം പറഞ്ഞിരുന്നു.അത് യാഥാർഥ്യമായതാണ് ജോർജി വർഗീസ് എന്ന നേതാവിന്റെ ഏറ്റവും വലിയ വിജയം. 

തന്റെ ടീമിലെ എല്ലാവരും തന്നെ മത്സരിച്ചു വിജയിക്കണമെന്നായിരുന്നു ജോർജിയുടെ ആഗ്രഹം. എതിർ പക്ഷത്ത് മത്സരിക്കാൻ മറ്റാരുമില്ലാതെ പോയതുകൊണ്ട് വിജയം അനായാസമായി. അല്ലെങ്കിൽ തന്നെ തന്റെ ടീമിന് സമ്പൂർണ വിജയം സുനീശ്ചിതമായായിരുന്നുവെന്ന് ജോർജി അവകാശപ്പെടുന്നു. തെരഞ്ഞെടുപ്പ് വിജയം ഏകപക്ഷീയമായിരുന്നുവെങ്കിലും 100 ശതമാനം വിജയമായിരുന്നു തങ്ങൾ  നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതെന്നും ജോർജി പറഞ്ഞിരുന്നു.

ഫോക്കനയിലെ 38 അംഗ സംഘടകളാണ് തെരെഞ്ഞടുപ്പിനായി അംഗത്വം പുതുക്കിയത്. തെരഞ്ഞെടുപ്പ് നടന്നാൽ  ഈ സംഘടനകളെല്ലാം തന്നെ  ജോർജിയുടെ ടീമിന് അനുകൂലമായി വോട്ടു  ചെയ്യുന്നവരാണ്. .ഒരു തെരെഞ്ഞടുപ്പിലൂടെ തന്നെ പ്രസിഡണ്ട് ആകാനായിരുന്നു തനിക്കു താൽപ്പര്യം.എന്നാൽ തോൽവിഭയം മൂലമാകാം എതിരാളികൾ പത്രിക പോലും സമർപ്പിച്ചില്ല. അവർ പത്രിക സമർപ്പിക്കണമായിരുന്നു. ബാലറ്റിലൂടെ ശക്തി തെളിയിക്കാൻ തയ്യാറാകണമായിരുന്നു. എങ്കിലല്ലെ അവകാശവാദങ്ങൾ ശരിയെന്നു പറയാൻ കഴിയൂ.- ജോർജി വ്യക്തമാക്കി.. 

image
image
ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ഒരു മികച്ച സെക്രെട്ടറിയായിരിക്കും സജിമോൻ ആന്റണി എന്ന കാര്യത്തിൽ തർക്കമില്ല. മറ്റു നേതാക്കന്മാരിൽ നിന്ന് ഏറെ വ്യത്യസ്തനാണ് സജിമോൻ ആന്റണി. കഴിഞ്ഞ ഭരണസമിതിയിൽ ട്രഷറർ ആയിരുന്ന സജിമോൻ മുൻ പ്രസിഡണ്ട് മാധവൻ ബി. നായരുടെ ഏറ്റവും വിശ്വസ്തനായിരുന്നു. ഏതു തീരുമാനങ്ങൾ എടുക്കുന്നതിനും മുൻപ് സജിമോനോട് ആലോചിക്കാതെ ഒന്നും ചെയ്യുമായിരുന്നില്ല  കഴിഞ്ഞ കമ്മിറ്റിയുടെ ഹണിമൂൺ കാലത്ത് (പ്രവർത്തനം തുടങ്ങിയപ്പോൾ) മാധവൻ നായരെ പിന്നിൽ നിന്ന് നയിച്ചത് സജിമോൻ ആയിരുന്നുവെന്ന് പറയാം. എന്നാൽ പതിയെ പതിയെ എല്ലാവരുടെയും ശ്രദ്ധ അദ്ദേത്തിൽ നിന്ന് സജിമോനിലേക്ക് മാറുന്നുവെന്ന് കണ്ടപ്പോൾ മാധവൻ പുതിയ മേച്ചിൽ പുറങ്ങൾ തേടിപ്പോയി.എങ്കിലും സജിമോൻ മാധവനു  ഉറച്ച പിന്തുണ നൽകി. എന്നാൽ കമ്മിറ്റിയുടെ അവസാന കാലത്ത് അധികാരം നീട്ടിക്കിട്ടാൻ വേണ്ടി മാധവൻ നടത്തിയ  നാടകം കളിക്ക് കൂട്ട് നിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞുകൊണ്ട് സജിമോൻ മാധവനിൽ നിന്ന് സജിമോൻ അകന്നു. 

കഴിഞ്ഞ രണ്ടു  തെരെഞ്ഞെടുപ്പുകളിലെയും വിജയ ശില്‍പിയായ സജിമോൻ ആന്റിയാണ് ഈ കമ്മിറ്റിയിലെയും നട്ടെല്ല്. ജോർജി -സജിമോൻ കൂട്ടുകെട്ടിൽ ഫൊക്കാനയിൽ ഒരുപാടു മാതൃകാപരമായ കാര്യങ്ങളാണ് ഫൊക്കാന പ്രതീക്ഷിക്കുന്നത്. ജോർജിയെപ്പോലെ തന്നെ തെരെഞ്ഞെടുപ്പിനു മുൻപ് സജിമോൻ സഞ്ചരിക്കാത്ത സംഘടനകൾ കുറവായിരിക്കും. കഴിഞ്ഞ തവണത്തെപ്പോലെയല്ല, ഇക്കുറി സജിമോൻ ആന്റണിക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിയും. പ്രസിഡണ്ടും സെക്രട്ടറിയും  ഒരേ ദ്രുവങ്ങളിൽ ചലിക്കുന്നവരാണ്. അതേസമയം കഴിഞ്ഞ ഭരണ സമിതി തുടങ്ങിയപ്പോൾ മുതൽ പ്രസിഡണ്ട് മാധവൻ നായരും  സെക്രട്ടറി ടോമി കൊക്കാടും രണ്ടു ദ്രുവങ്ങളിലായിരുന്നു സഞ്ചരിച്ചിരുന്നത്.ഒടുവിൽ അധികാരം വിട്ടൊഴിയേണ്ട സമയമായപ്പോൾ കോവിഡിന്റെ പേര് പറഞ്ഞു അധികാര കാലാവധി നീട്ടിക്കിട്ടാൻ മാധവനും ടോമിയും  ഒരുമിച്ചു.ഇക്കുറി ഏതായാലും അതുണ്ടാകില്ല. 

ഫോക്കനയിലെ ഏറ്റവും മികച്ച സംഘാടകരിൽ ഒരാളാണ് സജിമോൻ ആന്റണി. എല്ലാ ടീമംഗങ്ങളുമായി നിത്യേനയെന്നവണ്ണം സമ്പർക്കം പുലർത്തിക്കൊണ്ടിരുന്ന സജിമോനോടാണ് എല്ലാവരും കാര്യങ്ങൾ അനേഷിച്ചുകൊണ്ടിരുന്നത്. കാരണം തെരഞ്ഞെടുപ്പ് സംബന്ധിച്ച കോർഡിനേഷനുകൾക്ക് നേതൃത്വം നൽകിയിരുന്നത് അദ്ദേഹമായിരുന്നു. ഈ ബന്ധം ഇനിയും തുടർന്നാൽ രണ്ടു വര്‍ഷത്തെ പ്രവർത്തനം വളരെ മികച്ചതാക്കി മാറ്റാൻ  സജിമോന്‍ ആന്റണിക്ക് കഴിയും. കഴിഞ്ഞ ഭരണ സമിതിയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്‌ച വച്ചതും സജിമോനായിരുന്നു. പ്രളയകാലത്ത് ഭവനം നഷ്ട്ടപ്പെട്ടവർക്കായി 100 വീടുകൾ നിർമ്മിക്കുന്ന പദ്ധതിയുടെ കോർഡിനേറ്റർ ആയിരുന്നു അദ്ദേഹം.

 ഈ പദ്ധതിയല്ലാതെ ഭരണസമിതിക്ക് കാര്യമായി മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.ഏതായാലും ജോർജിക്കൊപ്പം സജിമോനും കൂടി ചേർന്നാൽ ഫൊക്കാനയ്ക്ക് ഒരുപാട് മികച്ച പദ്ധതികൾ ചെയ്യുവാൻ കഴിയും. കോവിഡ് മൂലം മുടങ്ങിപ്പോയ ഈ പദ്ധതി പൂർത്തീകരിക്കാൻ സജിമോന്റെ സാന്നിധ്യം കൊണ്ട് കഴിയും.നൊവാർട്ടീസ് ഫാമസ്യൂട്ടിക്കലിൽ ഗ്ലോബൽ ലീഡർ പദവിയിൽ അമേരിക്കയിൽ എത്തിയ സജിമോൻ പിന്നീട് ബിസിനസ് രംഗത്തേക്ക് സജീവമായി. ബിസിനസിൽ വൻ വിജയം കൊയ്യുന്ന സജിമോൻ എം.എസ്.ബി. ബിൽഡേഴ്‌സ് എന്ന കൺസ്ട്രക്ഷൻ കമ്പനിയും , മാം ആൻഡ് ഡാഡ് കെയർ ഹോം ഹെൽത്ത് എന്ന  സ്‌കിൽഡ് ഹോം കെയർ സ്ഥാപനവും നടത്തുന്നു. മലയാളി അസോസിയേഷൻ ഓഫ് ന്യൂജെസിയുടെ മുൻ പ്രസിഡണ്ട് ആയിരുന്ന സജിമോൻ ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ കൂടിയായിരുന്നു.

ഒരു ഭരണസമിതിക്ക് മികച്ച സേവനങ്ങൾ കാഴ്‌ച വയ്ക്കണമെങ്കിൽ  അതിന്റെ പണപ്പെട്ടി സൂക്ഷിക്കാൻ യോഗ്യതയുള്ള ഒരാൾ വേണം. തന്റെ സ്റ്റേറ്റ്‌ ആയ ഫ്ലോറിഡയിൽ നിന്ന് തന്നെയുള്ള സണ്ണി മറ്റമനയെ തന്നെയാണ് ട്രഷർ ആയി ജോർജിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഒരു ഭരണ സമിതിയുടെ ഭരണത്തിന് ഏറ്റവും അനിവാര്യം പണമാണ്. പണം വന്നാൽ മാത്രം പോരാ. അത് ചോർന്നുപോകാതെ സൂക്ഷിക്കാൻ പ്രാപ്തനായ ഒരു ട്രഷറർ തന്നെ വേണം. സണ്ണി അത്തരമൊരു നേതാവാണ്.അനാവശ്യമായി ഒരു നയാ പൈസ സണ്ണിയുടെ കരങ്ങളിൽ നിന്ന് ചോർന്നു പോകില്ലെന്ന് ഉറപ്പിക്കാം. കാല്‍ നൂറ്റാണ്ടില്‍ അധികമായി ഫ്ലോറിഡയിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ മികവുറ്റ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വഴി ശ്രദ്ധേയമായ പ്രവർത്തങ്ങൾ കാഴ്ച വച്ചിട്ടുള്ള സണ്ണി മറ്റമന ഫൊക്കാനയുടെ നിരവധി മേഖലകളിൽ സ്തുത്യർഹ്യമായ സേവനങ്ങൾ കാഴ്ച വച്ചിട്ടുള്ള സണ്ണി ഒരു മികച്ച സാമൂഹ്യപ്രവർത്തകനാണ്.

താമ്പായിലെ മലയാളികളുടെ ഇടയിൽ ഏറെ ആദരണീയനായ  സണ്ണി മാറ്റിന്റെ ട്രസ്റ്റി ബോർഡ് ചെയർമാൻ ആണ്. ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ്,അഡീഷണല്‍ ജോയിന്റ് ട്രഷറര്‍ എന്നീ  സ്ഥാനങ്ങൾ  വഹിച്ചിട്ടുണ്ട്. മലയാളി  അസോസിഷന്‍ പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിലും  പ്രവര്‍ത്തിച്ചു.കോളേജ് പഠന കാലത്ത് 1983 ല്‍ കോതമംഗലം എം.എ. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി CMFRI കൊച്ചിയുടെ റിസേര്‍ച്ച് സ്ക്കോളര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (മാറ്റ്‌)യെ പ്രതിനിധീകരിക്കുന്നു. സണ്ണി മറ്റമനയുടെ പ്രവർത്തന പരിചയം ജോർജിയുടെ ടീമിന് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.  

എക്‌സികൂട്ടിവ് വൈസ് പ്രസിഡണ്ട്  ആയി തെരെഞ്ഞെടുക്കപ്പെട്ട  ജയ്ബു മാത്യു കുളങ്ങരയെന്ന സി.പി.എ ക്കാരൻ ചിക്കാഗോ മലയാളികളുടെ ഇടയിൽ ഏറെ പ്രശസ്‌തനായ ടാക്‌സ് പ്രാക്ടീഷണർകൂടിയാണ്. ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ്  കൂടിയായ ജെയ്‌ബുവിന്റെ സംഘടനാ പടവം ചിക്കാഗോയിലെ മലയാളികൾ നേരിട്ടറിഞ്ഞിട്ടുള്ളതാണ്. ജെയ്‌ബുവിനെപ്പോലെ പ്രൊഫെഷനലിസം കൈമുതലായുള്ളവർ ടീമിൽ എത്തിയത് തന്നെ ജോർജിയുടെയും ടീമിന്റെയും ഒരു വലിയ ഭാഗ്യമായിട്ടു കരുതാം. ഇത്ര കഴിവുള്ള നേതാവിനെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടിന്റെ സ്ഥാനത്തേയ്ക്ക് നാമനിർദ്ദേശം ചെയ്ത ഇല്ലിനോയി മലയാളി അസോസിയേഷനോടും ചിക്കാഗോക്കാരോടുമാണ് നന്ദി പറയേണ്ടത്. കോട്ടയം സി എം എസ് കോളേജ് യണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി കലാലയ രാഷ്ട്രീയത്തില്‍ നേതൃ സ്ഥാനത്ത് എത്തിയ ജെയ്ബു 35 വര്‍ഷമായി ചിക്കാഗോയില്‍ ടാക്സ് പ്രാക്ടീഷണർ ആണ്. ചിക്കാഗോയിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള  ജെയ്ബു അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനാണ്.
  
ഡോക്ടർമാർ, എഞ്ചിനീയർമാർ, ഐ.ടി. പ്രഫഷനുകൾ, സി.പി.എ ക്കാർ , വൻകിട ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ, മറ്റു ഹെല്‍ത്ത് കെയർ വർക്കർമാർ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന നിരവധി ബഹുമുഖപ്രതിഭകളാണ് ഇത്തവണത്തെ ഫൊക്കാന  ഭരണസമിതിയിൽ ഉള്ളത്. സ്ഥാനാർത്ഥികളുടെ മാനദണ്ഡം കഴിവുകളും അനുഭവ സമ്പത്തും മാത്രമാണെന്ന് ജോർജിയുടെ നിബന്ധനയാണ് ഇത്തരമൊരു ടീം സമ്പൂർണ വിജയത്തോടെ ഫൊക്കാനയെ നയിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്. പുതുമുഖങ്ങളും അറിവും അനുഭവസമ്പത്തുമുള്ള മറ്റു ഭാരവാഹികളെ നാളെ പരിചയപ്പെടാം.(തുടരും...)


image
Facebook Comments
Share
Comments.
image
SP
2020-07-31 13:01:46
Who care about these nonsense. Please stop these kinds of reports.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഫൊക്കാനയുടെ ബിസിനസ് മീറ്റ് ഇന്ന് രാവിലെ 10 മുതൽ
മറിയാമ്മ പിള്ള, ഏബ്രഹാം ഈപ്പന്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍; ഡോ. രഞ്ജിത്ത് പിള്ള ടെക്‌സസ് ആര്‍.വി.പി
സംഘടനകള്‍ തോറും കൂടുമാറ്റം നടത്തുന്നവരെ തിരിച്ചറിയണം : ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്
ഇന്ത്യൻ ഫ്ലാഗ് ദുരുപയോഗിച്ചതിൽ ഫൊക്കാന ഉത്കണ്ഠ രേഖപ്പെടുത്തി
ഫൊക്കാന വിമൻസ് ഫോറം കമ്മിറ്റികൾ വിപുലീകരിച്ചു; ഇന്റർനാഷണൽ- എക്സിക്യൂട്ടീവ് - നാഷണൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു
ഫൊക്കാനയുടെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 23, ശനിയാഴ്ച
ലീല മാരേട്ട് ഫൊക്കാന കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ; ജോയി ചാക്കപ്പൻ നാഷണൽ കൺവീനർ
നവവത്സരാശംസകളുമായി ഫൊക്കാന
നല്ല നാളുകൾക്കായി ഫൊക്കാനയുടെ പുതുവത്സരാശംസകൾ
ഫൊക്കാനയുടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
സ്നേഹത്തോടെ ഒരു ക്രിസ്മസ് ദിനം കൂടി: ജോർജി വർഗീസ് (ഫൊക്കാന പ്രസിഡന്റ്)
ഈ വർഷം ജീവിച്ചിരുന്നുവെന്നു പറയുന്നതു തന്നെ മഹത്തായ കാര്യം: മജീഷ്യൻ മുതുകാട്
സുഗതകുമാരി ടീച്ചർ ഭാഷയ്ക്കൊരു ഡോളറിൻ്റെ സഹയാത്രിക: ജോർജി വർഗ്ഗീസ്, ഫൊക്കാനാ പ്രസിഡന്റ്
നവ ജീവിതരീതികൾ ചിട്ടപ്പെടുത്തണം: ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത
ഫൊക്കാന 2022 കൺവെൻഷൻ ഒർലാൻഡോയിൽ; ചാക്കോ കുര്യൻ കൺവെൻഷൻ ചെയർ
ഫൊക്കാന പ്രവർത്തനോദ്ഘാടനം ഡിസംബർ 19 നു ഡോ. ശശി തരൂർ എംപി നിർവഹിക്കും
ഫൊക്കാനയ്ക്ക് ഐക്യദാര്‍ഢ്യവുമായി അംഗ സംഘടനകള്‍: സുധാ കര്‍ത്താ
രാജന്‍ പടവത്തില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍
'ഫൊക്കാന: കേസ് തള്ളിയതല്ല, ഫെഡറൽ കോടതിയിലേക്ക് മാറ്റിയതാണ്'
ഫൊക്കാന കേസ് ക്യുൻസ് സ്റ്റേറ്റ് സുപ്രീം കോടതി തള്ളി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut