ആനപിണങ്ങി
ആറാട്ടിനുവന്നൊരു ആനപിണങ്ങി
ബീംബം താങ്ങിയ മേല്‍ശാന്തിയെ
കൊമ്പുകുലുക്കി താഴെയിറക്കി!
പണ്ടൊരാന, ഫോക്കാനാ പെറ്റിട്ടൊരു
കൊമ്പന്‍ വളര്‍ന്നു തകര്‍ത്തു
കടവേരുകള്‍ കുത്തിയിളക്കി
വമ്പന്‍മാരായവര്‍ പോരിനിറങ്ങി!
ആനപിണങ്ങി.........
ഇപ്പോ കഥ അങ്ങനെതന്നെ
ഇടഞ്ഞെു വരുന്നൂ വീണ്ടുമൊരാന!
കൊമ്പു കുലുക്കി വരുന്നു
ഐക്യത്തിന്‍ വേര് തകര്‍ത്ത് തരിപ്പണമാക്കി!
ആനപിണങ്ങി..........
ഒന്നുപിളര്‍ന്നു രണ്ടാകും,രണ്ടു പിളര്‍ന്നു
മൂന്നാകും,പണ്ടേ അങ്ങനെ നമ്മള്‍,
വേരുമുറിച്ച് കളിച്ചുപഠിച്ചൊരു
മലയാളി കുടിയേറ്റക്കാര്‍ നമ്മള്‍!
ആനപിണങ്ങി.........
കൊറോണയൊക്കെ വരട്ടെ,പോട്ടെ,
കൊമ്പുമുറിക്കും നമ്മള്‍
വേരുകള്‍ മുറിച്ചു നശിക്കും നമ്മള്‍,
നമ്മുക്കും വേണം,ദീപസ്തമ്പം,മഹാശ്ചര്യം!!
ആനപിണങ്ങി............