Image

ലയൺസ് ക്ലബ്ബ് വൈസ് ഗവർണർ സ്ഥാനത്തേയ്ക്ക് ജയിംസ് വർഗീസിനെ തെരഞ്ഞെടുത്തു

Published on 30 July, 2020
ലയൺസ് ക്ലബ്ബ് വൈസ് ഗവർണർ സ്ഥാനത്തേയ്ക്ക് ജയിംസ് വർഗീസിനെ തെരഞ്ഞെടുത്തു
കലിഫോര്‍ണിയ: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ കലിഫോര്‍ണിയ ഡിസ്ട്രിക്ട്- 4 വൈസ് ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് മലയാളിയായ ജയിംസ് വര്‍ഗീസിനെ തെരഞ്ഞെടുത്തു. സാന്‍ഫ്രാന്‍സിസ്‌കോ ബേഏരിയായില്‍ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി താമസിക്കുന്ന ജയിംസ് വര്‍ഗീസ് സിലിക്കോണ്‍വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബ് ചാര്‍ട്ടര്‍ പ്രസിഡന്റ്, ഡിസ്ട്രിക്ട് സോണ്‍ ചെയര്‍മാന്‍, റീജിയന്‍ ചെയര്‍മാന്‍, സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇരുനൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ രാജ്യാന്തര കണ്‍വന്‍ഷനില്‍ വച്ചാണു ലയണ്‍സ് ക്ലബ്ബ് ഗവര്‍ണര്‍മാരെ സ്ഥാനം നല്‍കി വാഴിക്കുന്നത്. 2021 ജൂണില്‍ കാനഡയിലെ മോണ്‍ട്രിയോളില്‍ ലയണ്‍സ് ക്ലബ്ബ് രാജ്യാന്തര കണ്‍വന്‍ഷനില്‍ ജയിംസ് വര്‍ഗീസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആയി സ്ഥാനമേല്‍ക്കും.
ലയണ്‍സ് ക്ലബ്ബ് ഇന്നു ലോകത്തിലെ ഏറ്റവും വലിയ സര്‍വ്വീസ് സംഘടനയാണ്. ഇരുനൂറിലേറെ രാജ്യങ്ങളിലായി 47,000 ത്തോളം ലയണ്‍സ് ക്ലബ്ബുകളും, 15 ലക്ഷത്തോളം അംഗസംഖ്യയും ലയണ്‍സ് ക്ലബ്ബിനുണ്ട്. 
ലയൺസ് ക്ലബ്ബ് വൈസ് ഗവർണർ സ്ഥാനത്തേയ്ക്ക് ജയിംസ് വർഗീസിനെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക