Image

കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

Published on 30 July, 2020
കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈറ്റ് സിറ്റി: കോഴിക്കോട് സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു. ബേപ്പൂര്‍ സ്വദേശി ഭുവനരാജന്‍ കിണറ്റിന്‍കര (55) ആണ് മരിച്ചത്. ഇതോടെ കുവൈത്തില്‍ കോവിഡ്മൂലം മരിച്ച മലയാളികള്‍ 53 ആയി.

മിഷ്‌റിഫിലെ കോവിഡ് ആശുപത്രിയില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഇരുപതു വര്‍ഷമായി കുവൈറ്റിലുള്ള ഇദ്ദേഹം സ്വകാര്യ കന്പനിയില്‍ ഫോര്‍ക്ലിഫ്റ്റ് ഓപറേറ്ററായിരുന്നു. ഭാര്യ: മിനി. മകള്‍: നിരഞ്ജന. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈറ്റില്‍ സംസ്‌കരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക