Image

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് അബുദാബിയില്‍ സ്ഥാപിക്കുന്നു

Published on 30 July, 2020
ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് അബുദാബിയില്‍ സ്ഥാപിക്കുന്നു

അബുദാബി : ഭാവിയിലെ ഊര്‍ജ്ജാവശ്യങ്ങള്‍ ലക്ഷ്യമിട്ട് ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് അബുദാബിയില്‍ ഒരുങ്ങുന്നു .

നാഷണല്‍ എനര്‍ജി കന്പനിയും മസ്ദാറും ചേര്‍ന്നാണ് സ്ഥാപിക്കുക. മദിനത് സായിദിലെ ഷംസിലാണ് പ്ലാന്റ് ഉയരുക. ഫ്രാന്‍സിലെ ഇഡിഎഫും ജിങ്കോ പവറും ചേര്‍ന്നാണ് രണ്ട് ജിഗാവാട്ട്‌സ് ശേഷിയുള്ള പ്ലാന്റ് നിര്‍മിക്കുക. കുറഞ്ഞ നിരക്കില്‍ ഊര്‍ജ ഉത്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണിതെന്നു എമിറേറ്റ്‌സ് ജല വൈദ്യുത കമ്പനി അറിയിച്ചു.

കിലോവാട്ട് മണിക്കൂറിന് 4.97 ദിര്‍ഹം എന്ന നിരക്കിലാണ് ഊര്‍ജ ഉല്‍പാദനം നടത്താനാവുക. യുഎഇ ഊര്‍ജ പദ്ധതി 2050 പ്രകാരം കുറഞ്ഞ ചിലവിലുള്ള ഊര്‍ജ ഉല്‍പാദനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2022 ആദ്യ പകുതിയില്‍ ആദ്യഘട്ട ഊര്‍ജോല്‍പ്പാദനം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത് . രണ്ടാം പകുതിയോടെ പദ്ധതി പൂര്‍ണ തോതില്‍ പ്രവര്‍ത്തനം നടത്തും. ഇതോടെ, അബുദാബിയുടെ സൗരോര്‍ജ നിര്‍മാണ ശേഷി 3.2 ജിഗാവാട്ടായി ഉയര്‍ത്താനാവും.1,60,000 വീടുകളില്‍ ആവശ്യമായ വൈദ്യുതിയാണ് പദ്ധതിയിലൂടെ ലഭ്യമാക്കാന്‍ കഴിയുക.

റിപ്പോര്‍ട്ട്: അനില്‍ സി.ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക