Image

അമേരിക്കയുടെ ചൊവ്വ പര്യവേഷണ വാഹനം പെര്‍സെവെറന്‍സ് വിജയകരമായി വിക്ഷേപിച്ച്‌ നാസ

Published on 30 July, 2020
അമേരിക്കയുടെ ചൊവ്വ പര്യവേഷണ വാഹനം പെര്‍സെവെറന്‍സ് വിജയകരമായി വിക്ഷേപിച്ച്‌ നാസ

വാഷിംഗ്ടണ്‍: അമേരിക്കയുടെ ചൊവ്വ പര്യവേഷണ വാഹനമായ പെര്‍സെവെറന്‍സ് വിജയകരമായി വിക്ഷേപിച്ചു. നാസയുടെ അറ്റ്‌ലസ് വി 541 റോക്കറ്റാണ് ചൊവ്വയിലേക്ക് പുറപ്പെട്ടത്. ഫ്‌ലോറിഡയില്‍ നിന്നും ഇന്ത്യന്‍ സമയം വൈകുന്നേരം 5.21 ഓടെയാണ് പെര്‍സെവെറന്‍സ് വിക്ഷേപിച്ചത്.


ബഹിരാകാശത്തിലൂടെ ദീര്‍ഘനാള്‍ സഞ്ചരിക്കുന്ന പെര്‍സെവെറന്‍സ് ഏഴ് മാസത്തിനു ശേഷം 2021 ഫെബ്രുവരി 18നാണ് ചൊവ്വയിലെത്തുക. ഒരു ദശാബ്ദക്കാലത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് മാഴ്‌സ് 2020 ദൗത്യത്തിന് നാസ ആരംഭം കുറിച്ചത്. 


ആയിരക്കണക്കിന് എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരും പ്രത്യേക പരിശീലനം നേടിയ വിദഗ്ധന്‍മാരും ചൊവ്വ ദൗത്യത്തിനായി വളരെ വലിയ തയ്യാറെടുപ്പുകളാണ് നടത്തിയത്. തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തില്‍ നേരിട്ട കൊറോണ പ്രതിസന്ധികളേയും മറികടന്നാണ് നാസ പെര്‍സെവെറന്‍സ് വിക്ഷേപിച്ചിരിക്കുന്നത്.


ചൊവ്വയിലെ ജീവന്റെ സാന്നിധ്യം, ജീവിക്കാന്‍ സാധിക്കുന്ന കൃത്രിമ സംവിധാനം ഒരുക്കല്‍, ചൊവ്വയുടെ പ്രതലങ്ങളുടെ പഠനം, കാലാവസ്ഥാ എന്നിവയുടെ പഠനം നടക്കും. ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ വേര്‍തിരിക്കാനുള്ള ഉപകരണങ്ങളും പെര്‍സെവെറന്‍സിലൊരുക്കിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. 


2031ല്‍ ചൊവ്വയിലേക്കുള്ള പ്രധാനപ്പെട്ട ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായിട്ടാണ് നാസയുടെ പെര്‍സെവെറന്‍സ് പുറപ്പെട്ടിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക