Image

ജീവിതത്തിലും താരമായി നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസ്

Published on 30 July, 2020
ജീവിതത്തിലും താരമായി നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസ്

സോഷ്യൽ മീഡയിൽ മാത്രമല്ല ജീവിതത്തിലും താരമായി മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസ് ജനഹൃദയം കൈയടക്കുന്നു. ‘ചെലോൽത് ശരിയാവും, ചെലോൽത് ശരിയാവൂല’ എന്ന വാക്കുകളിലൂടെയാണ് വീട്ടിലെ മുറിയിൽ വെച്ച് പൂവ് നിർമ്മിക്കുന്ന ഫാസിലിന്റെ വീഡിയോ വൈറലായത്.

ഇത് മിൽമയുടെ പരസ്യവാചകമായതോടെ ലഭിച്ച റോയൽറ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാണ് കൊച്ചു മിടുക്കൻ നാടിന് മാതൃകയായത്. മലപ്പുറം കളക്ടറേറ്റിലെത്തിയാണ് ഫായിസ് തുക കൈമാറി.

ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ തുക ഏറ്റുവാങ്ങി. സ്വന്തം ഇഷ്ടപ്രകാരമാണ് തുക കൈമാറിയതെന്ന് ഫായിസ് പ്രതികരിച്ചു.10,000 രൂപയും ആൻഡ്രോയിഡ് ടിവിയും മുഴുവൻ മിൽമ ഉൽപന്നങ്ങളുമാണ് ഫായിസിന് റോയൽറ്റിയായി നൽകിയത്. തുകയിലൊരു ഭാഗം ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകും.

ജൂലൈ 22-ന് ചിത്രീകരിച്ച വീഡിയോ പിന്നീട് കുടുംബ ഗ്രൂപ്പുകളിൽ നിന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തുടർന്ന് പലരും ഫായിസിന്റെ ക്യാപ്ഷൻ ഉപയോ​ഗിച്ചു തുടങ്ങി.

‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ!’; എന്നതായിരുന്നു മിൽമ ഉപയോഗിച്ച പരസ്യവാചകം. പരസ്യം വലിയ രീതിയിലാണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക