Image

അ​നി​ല്‍ അം​ബാ​നി​യു​ടെ ക​ന്പ​നി ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് ഏ​റ്റെ​ടു​ത്ത് യെ​സ് ബാ​ങ്ക്

Published on 30 July, 2020
അ​നി​ല്‍ അം​ബാ​നി​യു​ടെ ക​ന്പ​നി ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് ഏ​റ്റെ​ടു​ത്ത് യെ​സ് ബാ​ങ്ക്
മും​ബൈ: അ​നി​ല്‍ അം​ബാ​നി​യു​ടെ ക​ന്പ​നി ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് ബാ​ങ്ക് ജ​പ്തി ചെ​യ്തു. സൗ​ത്ത് മും​ബൈ സാ​ന്‍റാ​ക്രൂ​സി​ലെ റി​ല​യ​ന്‍​സ് ഗ്രൂ​പ്പി​ന്‍റെ ആ​സ്ഥാ​ന​വും ദ​ക്ഷി​ണ മും​ബൈ​യി​ലെ ര​ണ്ടു ഫ്ളാ​റ്റു​ക​ളു​മാ​ണ് യെ​സ് ബാ​ങ്ക് ഏ​റ്റെ​ടു​ത്ത​ത്.

റി​ല​യ​ന്‍​സ് ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യ റി​ല​യ​ന്‍​സ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച്ച​റി​ന് ബാ​ങ്ക് ന​ല്‍​കി​യ 2,982 കോ​ടി രൂ​പ​യു​ടെ വാ​യ്പ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

 വാ​യ്പാ തി​രി​ച്ച​ട​വ് മു​ട​ക്കി​യ​തി​നാ​ല്‍ റി​ല​യ​ന്‍​സി​ന്‍റെ ആ​സ്തി​ക​ള്‍ ഏ​റ്റെ​ടു​ത്ത് ബാ​ങ്കി​ന് വി​റ്റ് പ​ണം തി​രി​ച്ച്‌ പി​ടി​ക്കാ​മെ​ന്ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണു നീ​ക്കം. അ​നി​ല്‍ ധീ​രു​ഭാ​യ് അം​ബാ​നി ഗ്രൂ​പ്പി​ന്‍റെ എ​ല്ലാ പ്ര​ധാ​ന ക​ന്പ​നി​ക​ളും റി​ല​യ​ന്‍​സ് സെ​ന്‍റ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മും​ബൈ ആ​സ്ഥാ​ന​ത്തു​നി​ന്നാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.

ബി​എ​സ്‌ഇ​എ​സി​നെ ര​ണ്ടു പ​തി​റ്റാ​ണ്ടു മു​ന്പ് റി​ല​യ​ന്‍​സ് ഏ​റ്റെ​ടു​ത്ത​തി​ലൂ​ടെ​യാ​ണ് 21,432 ച​തു​ര​ശ്ര മീ​റ്റ​റി​ലു​ള്ള ഓ​ഫീ​സ് അ​നി​ലി​ന്‍റെ കൈ​യി​ലെ​ത്തു​ന്ന​ത്. 

അ​തി​നു​ശേ​ഷം ഗ്രൂ​പ്പി​ന്‍റെ ആ​സ്ഥാ​നം ഇ​ങ്ങോ​ട്ട് മാ​റ്റു​ക​യാ​യി​രു​ന്നു. റി​ല​യ​ന്‍​സ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച്ച​ര്‍, റി​ല​യ​ന്‍​സ് കാ​പ്പി​റ്റ​ല്‍, റി​ല​യ​ന്‍​സ് ഹൗ​സിം​ഗ് ഫൈ​നാ​ന്‍​സ്, റി​ല​യ​ന്‍​സ് ജ​ന​റ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ട​ങ്ങി നി​ര​വ​ധി ഗ്രൂ​പ്പ് ക​ന്പ​നി​ക​ളു​ടെ ഓ​ഫീ​സും ഇ​വി​ടെ​യാ​ണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക