Image

യോഗി ആദിത്യനാഥിനെതിരെ പരാതി നല്‍കിയ വയോധികന് ബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷ

Published on 30 July, 2020
യോഗി ആദിത്യനാഥിനെതിരെ പരാതി നല്‍കിയ വയോധികന് ബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷ


ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോടിതെ സമീപിച്ച വയോധികനെ ബലാത്സംഗക്കേസില്‍ ശിക്ഷിച്ചു. പര്‍വേസ് പര്‍വാസ് (65) ആണ് 2018ലെ കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഗൊരഖ്പൂര്‍ സെഷന്‍സ് കോടതിയാണ് പര്‍വേസിനും കൂട്ടുപ്രതിക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. 

2007ലെ ഗൊരഖ്പൂര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് യോഗിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് 2017ലാണ് പര്‍വേസ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. അന്ന് ഗൊരഖ്പൂര്‍ എം.പിയായിരുന്നു യോഗി. യോഗിയും അന്ന് എം.എല്‍.സിയായിരുന്ന വൈ.ഡി സിംഗും മേയര്‍ ആയിരുന്ന അന്‍ജു ചൗധരിയും നിലവില്‍ മന്ത്രിയായ പ്രതാപ് ശുക്‌ലയും കലാപത്തില്‍ പങ്കാളികളാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

2018ല്‍ യോഗിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന് ഹൈക്കോടതി യു.പി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇതിനു പിന്നാലെ പര്‍വേസ് സുപ്രീം കോടതിയേയും സമീപിച്ചിരുന്നു. എന്നാല്‍ യോഗിക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ പര്‍വേസ് കെട്ടിച്ചമച്ച വീഡിയോ ആണ് ഹാജരാക്കിയതെന്ന് ബി.ജെ.പി നേതാവ് വൈ.ഡി സിംഗ് കോടതിയില്‍ ചൂണ്ടിക്കാട്ടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക