Image

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്: അഞ്ച് പ്രതികളെയും വെറുതെവിട്ടു

Published on 30 July, 2020
 കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്: അഞ്ച് പ്രതികളെയും വെറുതെവിട്ടു


ആലപ്പുഴ: പി.കൃഷ്ണപിള്ള സ്മാരം തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തില്‍ ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള ആറ് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ചെങ്ങന്നൂര്‍ എം.എല്‍.എയും മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന സജി ചെറിയാന്‍ അടക്കമുള്ള സാക്ഷികളുടെ മൊഴികളും കോടതി രേഖപ്പെടുത്തിയിരുന്നു. 

2013 ഒക്‌ടോബര്‍ 31ന് പുലര്‍ച്ചെയാണ് കണ്ണാര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടതും മന്ദിരത്തിന് തീയിട്ടതും. 2016 ഏപ്രിലില്‍ 28ന്  ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പഴ്‌സണല്‍ സ്റ്റാഫംഗം സതീഷ് ബി. ചന്ദ്രന്‍ ആയിരുന്നു ഒന്നാം പ്രതി. അഞ്ചു പ്രതികളാണ് കേസിലുണ്ടായിരുന്നത്. 2019 മാര്‍ച്ച് 14നാണ് വിസ്താരം ആരംഭിച്ചത്. 

സി.പി.എമ്മിലെ വിഭാഗീയതയാണ് സംഭവത്തിനു പിന്നിലെന്ന് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. സി.പി.എമ്മിലെ വിഭാഗീയത ശക്തമായിരുന്ന കാലത്ത് പിണറായി പക്ഷത്തിന് പാര്‍ട്ടി സ്മാരം പോലും സംരക്ഷിക്കാന്‍ കഴിവില്ലെന്ന് വരുത്തി തീര്‍ക്കാന്‍ മറുവിഭാഗം ആക്രമണം നടത്തിയെന്നായിരുന്നു പ്രോസിക്യുഷന്‍ കേസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക