Image

പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുമിന്‍ മിത്ര അന്തരിച്ചു

Published on 30 July, 2020
പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുമിന്‍ മിത്ര അന്തരിച്ചു


കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുമിന്‍ മിത്ര (78) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നു പുലര്‍ച്ചെയാണ് അന്ത്യം. 

ക്രിയാറ്റിന്‍ ലെവല്‍ വളരെ ഉയര്‍ന്ന തോതില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖവും മിത്രയ്ക്കുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക