Image

കൊച്ചിയിലെ മഴവെള്ളക്കെട്ട്; ഹൈക്കോടതി കോര്‍പ്പറേഷനോട് വിശദീകരണം തേടി

Published on 30 July, 2020
കൊച്ചിയിലെ മഴവെള്ളക്കെട്ട്; ഹൈക്കോടതി കോര്‍പ്പറേഷനോട് വിശദീകരണം തേടി

കൊച്ചി: നഗരത്തില്‍ ഇന്നലെയുണ്ടായ വെള്ളക്കെട്ട് സംബന്ധിച്ച്‌ ഹൈക്കോടതി അധികൃതരോട് വിശദീകരണം തേടി. ജില്ലാ കളക്ടറും കോര്‍പ്പറേഷന്‍ സെക്രട്ടറിയും
അഞ്ച് ദിവസത്തിനകം റിപ്പോര്‍ട് നല്‍കണം.


മുല്ലശേരി കനാലിലെ തടസ്സമാണ് വെള്ളക്കെട്ടിന് കാരണമെന്നും തടസ്സം നീക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കനാല്‍ ശുചീകരണം കോര്‍പ്പറേഷന് തനിച്ച്‌ സാധ്യമാവുന്നില്ലങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കളക്ടറോട് ഏറ്റെടുക്കാനും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.



പി ആന്റ് ടി കോളനിയിലെ സാഹചര്യം പരിശോധിച്ച്‌ താമസക്കാരുടെ പുനരധിവാസ ക്കാര്യത്തില്‍ റിപ്പോര്‍ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു.


 നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ നിലവിലുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത് .വെള്ളക്കെട്ട് സംബന്ധിച്ച മാധ്യമ വാര്‍ത്തകളും കോടതി കണക്കിലെടുത്തു. കേസ് ഓഗസ്റ്റ് 4 ന് വീണ്ടും പരിഗണിക്കും

.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക