Image

ചിക്കാഗോ ഡപ്യൂട്ടി ചീഫ് ഡിയോൻ ബോയ്ഡ് ആത്മഹത്യ ചെയ്തു

പി.പി.ചെറിയാൻ Published on 30 July, 2020
ചിക്കാഗോ ഡപ്യൂട്ടി ചീഫ് ഡിയോൻ ബോയ്ഡ് ആത്മഹത്യ ചെയ്തു
ചിക്കാഗോ: ചിക്കാഗോ പോലീസ് ഡപ്യൂട്ടി ചീഫ് ഡിയോൻ ബോയ്ഡിനെ(57) ചൊവ്വാഴ്ച പുലർച്ചെ വെസ്റ്റ് സൈഡ് ഹൊമാൻ സ്ക്വയർ ഫെസിലിറ്റിയിൽ മരിച്ച നിലയിൽ കണ്ടെത്തി .
ചിക്കാഗോ പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗൺ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മരണവിവരം വെളിപ്പെടുത്തിയത്.ബോയ്ഡ് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ജൂലായ് 15-നാണ് ബോയ്ഡ് ഡെപ്യൂട്ടി ചീഫ് ഓഫ് ക്രിമിനൽ നെറ്റ് വർക്ക് ചുമതല ഏറ്റത്. ചിക്കാഗോ ഡിപ്പാർട്മെന്റിൽ സർവീസിലിരിക്കെ ആത്മഹത്യ ചെയ്ത ഉയർന്ന റാങ്കിലുള്ള ആദ്യ ഓഫീസറാണ് ബോയ്ഡ്.
സഹപ്രവർത്തകന്റെ മരണം ഞെട്ടലോടെയാണ് കേട്ടതെന്ന് ചിക്കാഗോ പോലീസ് ചീഫ് പറഞ്ഞു. ഡാളസ് പോലീസ് ചീഫായിരുന്ന ഡേവിഡ് ബ്രൗൺ ചിക്കാഗോ പോലീസ് ചീഫായി ചുമതലയേറ്റപ്പോൾ തനിക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകിയത് ബോയ്ഡ് ആയിരുന്നുവെന്ന് ബ്രൗൺ പറഞ്ഞു.
മുപ്പതു വർഷത്തെ സർവീസുണ്ടായിരുന്ന ബോയ്ഡിന്റെ മരണത്തിൽ ചിക്കാഗോ മേയർ ലോറി ലൈറ്റ്ഫുട്ട്  അനുശോചനം അറിയിച്ചു.തന്നെ ഏൽപിച്ച ഉത്തരവാദിത്വം കൃത്യതയോടെ നിർവഹിച്ചിരുന്ന വ്യക്തിയായിരുന്നു ബോയ്ഡ് എന്ന് മേയർ തന്റെ സന്ദേശത്തിൽ പറഞ്ഞു.
ചിക്കാഗോ പോലീസ് ഡിപ്പാർട്ട്മെൻറിന് വർഷങ്ങളായി തലവേദന സൃഷ്ടിക്കുന്നതായിരുന്നു ഓഫീസർമാരുടെ ആത്മഹത്യ .2017ൽ യു.എസ്. ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ റിപ്പോർട്ടനുസരിച്ച് ഓഫീസർമാരിൽ (ചിക്കാഗോ) ആത്മഹത്യാ പ്രവണത ദേശീയ ശരാശരിയെക്കാൾ വളരെ ഉയർന്നതാണെന്നു ചൂണ്ടിക്കാണിച്ചിരുന്നു.

ചിക്കാഗോ ഡപ്യൂട്ടി ചീഫ് ഡിയോൻ ബോയ്ഡ് ആത്മഹത്യ ചെയ്തുചിക്കാഗോ ഡപ്യൂട്ടി ചീഫ് ഡിയോൻ ബോയ്ഡ് ആത്മഹത്യ ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക