Image

കൊച്ചി നഗരത്തില്‍ വീണ്ടും വെള്ളക്കെട്ട്; മേയര്‍ സൗമിനി ജെയിനെതിരെ കോണ്‍ഗ്രസില്‍ വീണ്ടും പടയൊരുക്കം

Published on 30 July, 2020
കൊച്ചി നഗരത്തില്‍ വീണ്ടും വെള്ളക്കെട്ട്; മേയര്‍ സൗമിനി ജെയിനെതിരെ കോണ്‍ഗ്രസില്‍ വീണ്ടും പടയൊരുക്കം
കൊച്ചി: ഉപതെരഞ്ഞെടുപ്പ് ദിവസം കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടും, കോണ്‍ഗ്രസ് ഭൂരിപക്ഷം ഇടിഞ്ഞതും മേയര്‍ സൗമിനി ജയിനിന്റെ രാജിയ്ക്കടുത്തു വരെ കാര്യങ്ങളെത്തിച്ചിരുന്നു. പ്രതിപക്ഷത്തെക്കാള്‍ കോണ്‍ഗ്രസിനുള്ളിലായിരുന്നു മേയര്‍ക്കെതിരെ പ്രതിഷേധം കനത്തത്.

വീണ്ടും മഴക്കാലത്ത് നഗരത്തില്‍ വെള്ളക്കെട്ടുയരുമ്ബോള്‍ മേയര്‍ക്കെതിരെ കോണ്‍ഗ്രസിലെ അമര്‍ഷം മറനീക്കുകയാണ്. കൊച്ചി നഗരത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളക്കെട്ടില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മേയര്‍ സൗമിനി ജെയിനിന് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാല്‍ പറഞ്ഞു.

നഗരത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് കോര്‍പ്പറേഷന്റെ ചുമതലയാണ്. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മേയര്‍ക്ക് കഴിയില്ല. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കളക്ടറുടെ നടപടി ഏകപക്ഷീയമായെന്നും വേണുഗോപാല്‍.

അതേസമയം ജില്ലാ കളക്ടര്‍ക്കെതിരെയാണ് മേയറുടെ വിമര്‍ശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക