Image

സമത്വം (കവിത : സൂസൻ പാലാത്ര )

Published on 30 July, 2020
സമത്വം (കവിത : സൂസൻ പാലാത്ര )
എന്നു വന്നണഞ്ഞീടും
     സമത്വസുന്ദരമാ നാളുകൾ 
ഇനിയെത്ര കാലം
  കാത്തിടണമാ നാളുകൾക്കായി
പക്ഷപാതലേശമില്ലാത്ത
   നല്ല ജീവിതം
സമസ്തമാം മേഖലകളിൽ
 സകലവും സാധ്യമായിടണം
ജോലി ചെയ്യും നാരികളേറെ
  അഹോരാത്രം വേണമെങ്കിലും
മാടുപോലെപണിതിടാൻ
    മടിയേതുമേ കാട്ടാത്തവർ
 വേതനമില്ലാതെസ്വാർത്ഥത തെല്ലുമേയില്ലാതെ കുടുംബംനോക്കിടും
സ്നേഹത്തിൽ പണിയപ്പെട്ടവൾ
  ഹൃത്തിലെന്നും വീടു മാത്രമല്ലയോ
ശരീരബലം തെല്ലുമേ
  യില്ലാത്ത നാരിയല്ലയോ
വേലയിലെന്നും മുന്നിലെന്നു
നിനച്ചിടുകിലെത്ര നന്ന്
 വിശ്രമം വേണ്ടവൾക്ക്
കുടുംബസ്നേഹിയാണവൾ
പുലരിയിൽ തുടങ്ങും 
  വേലകൾ അർദ്ധരാത്രി
വരെയും നീണ്ടു പോയാലും
   പരിഭവം പറയാത്തവൾ
സ്നേഹം മനസ്സിലൊളിപ്പിച്ച്
  അർപ്പണബോധവുമായി
കുടുംബം നന്നായി ഭരിച്ചിടുന്നവൾ
   ആരുമേ ഗൗനിച്ചില്ലെങ്കിലും
മാറ്റമേതുമേയില്ലല്ലോ
   വാക്കുകൾക്കു വിലയുമില്ല
   അഭിപ്രായങ്ങളൊന്നുമേ
പറഞ്ഞിടാ.. അലിഖിത
    നിയമങ്ങളെത്രയേറെ..
എന്നു വന്നണഞ്ഞിടും
   സമത്വസുന്ദര
 നാളുകളൊക്കെയും?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക