Image

കോഴഞ്ചേരി താലൂക്ക് ആശുപത്രിക്ക് അമേരിക്കൻ മലയാളികളുടെ വക വെന്റിലേറ്ററുകൾ (അനിൽ പെണ്ണുക്കര)

Published on 29 July, 2020
കോഴഞ്ചേരി  താലൂക്ക് ആശുപത്രിക്ക് അമേരിക്കൻ മലയാളികളുടെ വക വെന്റിലേറ്ററുകൾ (അനിൽ പെണ്ണുക്കര)
നന്മയുള്ള വാർത്തകൾ വീണ്ടും കേൾക്കുമ്പോൾ അത് പതിക്കുന്നത് നമ്മുടെ ഹൃദയ ഭിത്തിയിലാണ് .കോവിഡ് ഭീതിയിൽ നിന്ന് ലോകം തന്നെ മുക്തമായില്ലങ്കിലും മനോഹരമായ ഒരു വാർത്തയുമായി നമ്മുടെ ഹൃദയത്തിലേക്ക് ഇറങ്ങി വരികയാണ് അമേരിക്കൻ മലയാളികളുടെ പ്രീയപ്പെട്ട ജോൺ ടൈറ്റസും, ടി ഉണ്ണികൃഷ്ണനും ഒപ്പം പ ത്തനം തിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് ഐ.എ. എസ്സും.

കേരളത്തെ കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തെ മറികടക്കാൻ എല്ലാ സർക്കാർ ആശുപത്രികൾക്കും ഒൻപത് വെൻ്റിലേറ്റർ വീതം സർക്കാർ നൽകുന്നതിൻ്റെ അനുബന്ധ ജോലികൾ പുരോഗമിക്കെയാണ് കോഴഞ്ചേരി താലൂക്ക് ആശുപത്രിക്ക് പതിനാറ് വെൻ്റിലേറ്ററുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്ന രണ്ടു കോടി രൂപയുടെ ബൃഹത്തായ പദ്ധതിക്ക് ജോൺ ടൈറ്റസിൻ്റേയും ഉണ്ണികൃഷ്ണൻ്റേയും നേതൃത്വത്തിൽ തുടക്കമാകുന്നത്.

ഉണ്ണികൃഷ്ണനും പത്തനം തിട്ട ജില്ലാ കളക്ടർ പി.ബി നൂഹുവും തമ്മിലുള്ള സൗഹൃദത്തിന് ആത്മാർത്ഥതയുടെ സ്പര്ശനമുണ്ട്. ഫോമാ വില്ലേജ് പ്രോജക്ട് വരെ എത്തിയ ദൃഢമായ ബന്ധം. കോവിഡ് പത്തനം തിട്ടയിലും പിടിമുറുക്കിയ പശ്ചാത്തലത്തിൽ അനുബന്ധ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ് ജില്ലാ കളക്ടർ പി.ബി നൂഹ് .വെൻ്റിലേറ്ററുകളുടെ ലഭ്യതയില്ലായ്മയ്ക്ക് സർക്കാർ നൽകുന്ന ഒൻപത് വെൻ്റിലേറ്റർ തികയാതെ വരുന്ന സാഹചര്യത്തിൽ കുറച്ചു കൂടി ലഭ്യമാക്കാൻ സാധിക്കുമോ എന്നറിയാൻ കളക്ടർ ഉണ്ണികൃഷ്ണനെ വിളിക്കുന്നു. അനിവാര്യമായ സഹായം ആയതു കൊണ്ട് കളക്ടറും  ഉണ്ണികൃഷ്ണനും  ഫോമാ മുൻ പ്രസിഡൻ്റും ജീവകാരുണ്യ പ്രവർത്തകനും ലിൻ (Lyn) പ്രോജക്ടിൻ്റെ ഡയറക്ടറുമായ  ശ്രീ.ജോൺ ടൈറ്റസിനെ വിളിക്കുന്നു. അദ്ദേഹം ഉടൻ തന്നെ നല്ലൊരു തുകയും എല്ലാ സഹായങ്ങളും  പദ്ധതിക്കായി ഓഫർ ചെയ്തു.ഈ ജീവകാരുണ്യ പ്രവർത്തനത്തെ  ലിൻ പദ്ധതിയുടെ ഭാഗമാക്കുകയും ഒരു വിപുലമായ പദ്ധതിയായി രൂപപ്പെടുത്താൻ ഉണ്ണികൃഷ്ണനെ കോ-ഓർഡിനേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തു. തുടക്കം എന്ന നിലയിൽ പതിനാറ് ലക്ഷം രൂപയുടെ സഹായ വാഗ്ദാനം ഇതോടെ ലഭിച്ചു കഴിഞ്ഞു.
പതിനാറ് മൾട്ടി പാരാ മോണിറ്ററുകൾ, ഐ സി.യു ബെഡ്, വെൻ്റിലേറ്ററുകൾ എന്നിവയടങ്ങുന്ന ഒരു വെൻ്റിലേറ്റർ യൂണിറ്റിനാണ് കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ സൗകര്യം ഒരുങ്ങുന്നത്.ഇവയ്ക്കുള്ള മറ്റ് അനുബന്ധ സൗകര്യങ്ങൾ ആശുപത്രിയിൽ ഉണ്ട്. വളരെ വേഗത്തിൽ നടപ്പിലാക്കേണ്ട പദ്ധതി എന്ന നിലയിൽ അമേരിക്കൻ മലയാളികളുടെ നിർലോഭമായ സഹായവും ലിൻ പ്രോജക്ടിന് ആവശ്യമുണ്ട് .ഒരു ഡോളർ മുതൽ നിങ്ങൾക്ക് ഇഷ്ടമുള്ള തുക ഇതിലേക്കായി നൽകാം. കേരളത്തിലെ കോ വിഡ് രോഗികൾക്ക് കൈ താങ്ങാകാം. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സജീവമായ മൂന്ന് വ്യക്തികളുടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് തണലാകാം.

അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ ജോൺ ടൈറ്റസിന് മുഖവുരയുടെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ്. ഫോമയുടെ പ്രസിഡൻ്റായിരിക്കെ  2010-ൽ തിരുവല്ലയിൽ മുപ്പത്തിയാറ് വീടുകൾ സ്വന്തം ചിലവിൽ നിർമ്മിച്ചു നൽകിയ    അദ്ദേഹം ആരോഗ്യം, വിദ്യാഭ്യാസം ,എന്നീ മേഖലകളിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും ലോകത്തിന് തന്നെ മാതൃകയാണ്. എന്ത് ചെയ്തു എന്നതിനെക്കാൾ ഇനി എന്തെല്ലാമാണ് ചെയ്യാൻ പോകുന്നത് എന്നതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കി മുന്നോട്ട് പോകുന്ന ജോൺ ടൈറ്റസും അദ്ദേഹത്തിൻ്റെ ലിൻ പ്രോജക്ടുമാകും ഈ പദ്ധതിയുടെ അമരത്ത്.

രണ്ട് കോടിയോളം തുക ആവശ്യമുള്ള പദ്ധതിയുടെ കോ-ഓർഡിനേറ്റർ
ടി.ഉണ്ണികൃഷ്ണൻ ഫ്ലോറിഡയാണ്. അമേരിക്കയിൽ  എത്തിയ കാലം മുതൽ വിവിധ സംഘടനകളിലൂടെ വളർന്നു വന്ന ഉണ്ണികൃഷ്ണൻ 2006 മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.കഴിഞ്ഞവർഷം ഫോമ തിരുവല്ലയിൽ നിർമ്മിച്ചു നൽകിയ വില്ലേജ് പ്രോജക്ടിൻ്റെ കോ-ഓർഡിനേറ്ററും അദ്ദേഹമായിരുന്നു. സമയബന്ധിതമായി പദ്ധതി നടപ്പിലാക്കുന്നതിൽ ഉണ്ണികൃഷ്ണൻ നടത്തിയ പ്രവർത്തനങ്ങൾക്ക് അമേരിക്കൻ മലയാളികളുടെ മുക്തകണ്ഠം പ്രശംസ ലഭിക്കുകയുണ്ടായി.
കോവിഡ് - 19 കാലയളവിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമായിരുന്നു. ഫോമയുടെ ആദ്യത്തെ യൂത്ത് കമ്മിറ്റി മെമ്പറായിരുന്ന ഉണ്ണികൃഷ്ണൻ എപ്പോൾ ഫോമയുടെ ഫ്ലോറിഡ ടാസ്ക് ഫോഴ്സ് കോർഡിനേറ്ററായി പ്രവർത്തിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ ട്രസ്റ്റീ ബോർഡ് ചെയര്മാന് കൂടിയാണ് അദ്ദേഹം.

ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെയും സർക്കാരിൻ്റെയും കണ്ണിലുണ്ണിയായി മാറിയ കളക്ടറാണ് പത്തനം തിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് .കൃത്യനിഷ്ഠയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന അദ്ദേഹത്തിൻ്റെ ഇടപെടലും, ശ്രദ്ധയും ഫോമാ വില്ലേജ് പ്രോജക്ടിൽ നാമെല്ലാവരും കണ്ടതാണ്. തൻ്റെ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയ പി.ബി നൂഹു അമേരിക്കൻ മലയാളികളിൽ അർപ്പിച്ച വിശ്വാസം കൂടിയാണ് ഈ പദ്ധതി.

നന്മയുള്ള മൂന്ന് മനസുകൾ ഒന്നിക്കുന്ന മനോഹരമായ നിമിഷങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ നമ്മൾ ബാധ്യസ്ഥരാണ്. നമ്മുടെ സഹോദരങ്ങൾ കോവിഡ് ഭീതിയിൽ വലയാൻ പാടില്ല. സഹായഹസ്തവുമായി കുറച്ചാളുകൾ നിൽക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങളുടെ പേരിൽ അവരും ബുദ്ധിമുട്ടരുത്. നമുക്ക് നമ്മുടെ സഹോദരങ്ങൾക്കായി ഒന്നിക്കാം .ഒരു വലിയ പ്രോജക്ടിൻ്റെ ഭാഗമാകാം.

കൂടുതൽ വിവരങ്ങൾക്ക്.
ടി. ഉണ്ണികൃഷ്ണൻ   813 334 0123
കോഴഞ്ചേരി  താലൂക്ക് ആശുപത്രിക്ക് അമേരിക്കൻ മലയാളികളുടെ വക വെന്റിലേറ്ററുകൾ (അനിൽ പെണ്ണുക്കര)കോഴഞ്ചേരി  താലൂക്ക് ആശുപത്രിക്ക് അമേരിക്കൻ മലയാളികളുടെ വക വെന്റിലേറ്ററുകൾ (അനിൽ പെണ്ണുക്കര)കോഴഞ്ചേരി  താലൂക്ക് ആശുപത്രിക്ക് അമേരിക്കൻ മലയാളികളുടെ വക വെന്റിലേറ്ററുകൾ (അനിൽ പെണ്ണുക്കര)
Join WhatsApp News
2020-07-29 16:19:34
ആതുരസേവനരംഗത്തു അനുപമമായ ഈ സംഭാവനക്കു നേതൃത്വം നൽകിയ ജോൺ ടൈറ്റസും ഉണ്ണികൃഷ്ണനും അഭിനന്ദനങ്ങൾ 👏
DrJacobThomas 2020-07-29 17:03:52
Job well done
Renipoulose 2020-08-01 14:09:20
Dear Leaders, Thank you so much for all of your selfless activities concerning our fellow brothers and sisters in Kerala. You all are great leaders and role models to our community. May God bless you to continue to prepare for doing many more charities for people in need.
Renipoulose 2020-08-01 14:41:52
Thank you so much for your selfless activities concerning our fellow brothers and sisters. You all are great leaders and role models to our community. May God bless you to continue to prepare for doing many more charities for people in need. I am interested in being a part of of these kinds of Charity projects within Kerala.There are many people in Kerala facing different types of illness that they are not entirely aware of , such as Depression . If I got a chance to work as a counselor for mental health issues / patients, that would be appreciated. Thank you Reni Poulose
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക