Image

ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി വികാരി ഫാ തമ്പാന്‍ വര്‍ഗീസിന്‌ യാത്രയയപ്പ്‌ നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 01 June, 2012
ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി വികാരി ഫാ തമ്പാന്‍ വര്‍ഗീസിന്‌ യാത്രയയപ്പ്‌ നല്‍കി
ഡാളസ്‌: ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി വികാരിയായി സേവനമനുഷ്‌ഠിച്ച റവ.ഫാ. തമ്പാന്‍ വര്‍ഗീസിന്‌ മെയ്‌ 27-ന്‌ ഇടവക സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്‌ നല്‍കി.

ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിയുടെ ഉപഹാരം ഇടവക ട്രസ്റ്റി പ്രിന്‍സ്‌ സഖറിയ, റവ.ഫാ. തമ്പാന്‍ വര്‍ഗീസിന്‌ നല്‍കി. ഇടവകയുടെ ആത്മീയ വളര്‍ച്ചയ്‌ക്കും നേതൃത്വത്തിനും അച്ഛന്‍ നല്‍കിവന്ന സംഭാവനയ്‌ക്ക്‌ ഇടവകയുടെ പ്രശംസാഫലകം സെക്രട്ടറി റോജി ഏബ്രഹാം ഫാ. തമ്പാന്‍ വര്‍ഗീസിന്‌ നല്‍കി ആദരിച്ചു.

ഇടവകയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ഏബ്രഹാം, യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി റസ്‌ക്‌ ജേക്കബ്‌, മാര്‍ത്തമറിയം സെക്രട്ടറി സൂസന്‍ ചാക്കോ, എംജിഒസിഎസ്‌എമ്മിനുവേണ്ടി നോയല്‍ ജോണ്‍സണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു.

റവ.ഫാ. തമ്പാന്‍ വര്‍ഗീസ്‌ തനിക്കും കുടുംബത്തിനും നല്‍കിയ സ്‌നേഹോഷ്‌മളമായ യാത്രയയപ്പിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ മറുപടി പ്രസംഗം നടത്തി. ഇടവക സെക്രട്ടറി റോജി ഏബ്രഹാം നന്ദി പറഞ്ഞു. ബിജി ബേബി അറിയിച്ചതാണിത്‌.
ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി വികാരി ഫാ തമ്പാന്‍ വര്‍ഗീസിന്‌ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക