റിയാദ്: സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. അല്‍ ഖസീം ഉനൈസ കിംഗ് സൗദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചങ്ങനാശേരി കുമരങ്കരി ചക്കുകുളം വീട്ടീല് ലിന്റു ലിസാ ജോര്‍ജ് ആണ് മരിച്ചത്.
അഞ്ചു വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ. ഭര്‍ത്താവ് ബിബിന്‍ അഹമ്മദാബാദില്‍ ആശുപത്രിയില്‍ നഴ്്സാണ്.