'കുട്ടിക്കുറുമ്പുകൾ പാട്ടിന്റെ ലഹരിയിൽ' ജൂലൈ 26 നു
Sangadana
26-Jul-2020
പി.പി.ചെറിയാൻ
Sangadana
26-Jul-2020
പി.പി.ചെറിയാൻ

ന്യൂയോർക്: ജൂലൈ 26 നു ഞായറാഴ്ച രാത്രി 8 മണിക് ( ന്യൂയോർക് സമയം ) അമേരിക്കൻ മലയാളികളുടെ പ്രേത്യക സംഗീത പരിപാടിയായ സാന്ത്വന സംഗീതം പതിനഞ്ചാമത് എപ്പിസോഡു യുവതലമുറയുടെ പ്രതിനിധികൾ കൈയ്യടക്കുന്നു. പതിനഞ്ചു ഗാനങ്ങൾ, പതിനഞ്ചു പാട്ടുകാർ - അതാണ് ഈ ഞായറാഴ്ച അരങ്ങേറുന്ന പരിപാടിയുടെ പ്രേത്യകത.. കൂടാതെ, മലയാള സംഗീത ലോകത്തെ നാളെയുടെ പ്രതീക്ഷ സനിഗ സന്തോഷും ഈ പരിപാടിയുടെ പതിനഞ്ചാമത് എപ്പിസോഡിൽ പങ്കെടുക്കുന്നു. പ്രശസ്ത ഗായകൻ ഫ്രാങ്കോ ഈ പരിപാടിയിൽ ഒരു പ്രേത്യക അതിഥിയായി എത്തുന്നു വെന്നതും ഈയാഴ്ചത്തെ പരിപാടിയുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. ഞായറാഴ്ച്ച , ജൂലൈ 26 ന് കൃത്യം 8 മണിക്ക് (New York time) പരിപാടി ആരംഭിക്കും.സൂം പ്ലാറ്റ് ഫോമിലാണ് അവതരിപ്പിക്കുന്നത്, ഫേസ് ബുക്കിലും തത്സമയം പ്രക്ഷേപണം ഉണ്ടായിരിക്കും.
മലയാള സംഗീത ലോകത്ത് അറിയപ്പെട്ടു തുടങ്ങിയ സനിഗ ഇയ്യിടെ, പ്രശസ്ത ഗായിക കെ എസ് ചിത്രയുടെ പ്രേത്യക പ്രശംസ നേടുകയുണ്ടായി. സംഗീത രംഗത്തു പ്രോത്സാഹനമായി ഗായകൻ കൂടിയായ അച്ഛൻ സന്തോഷ് സനിഗ ക്ക് വഴികാട്ടിയായി കൈ പിടിച്ചു നയിക്കുന്നു. ഇതിനോടകം കേരളത്തിൽ നിരവധി സ്റ്റേജ് പരിപാടികളിൽ സനിഗ സംഗീതത്തിൽ തന്റെ മികവ് കാണിക്കുകയുണ്ടായി. അസാധാരണമായ സ്വരമാധുരിയും ആലാപന മികവും സനിഗയുടെ പ്രേത്യകതയാണ്. ക്ലാസിക്കൽ സ്വഭാവമുള്ള ഗാനങ്ങൾ പാടുന്നതിൽ സനിഗയുടെ സാമർഥ്യം എടുത്തു പറയേണ്ടതാണ്.
പതിനഞ്ചാമത് എപ്പിസോഡിൽ പതിനഞ്ചു പാട്ടുകാരാണ് പങ്കെടുക്കുന്നത്. ഇതിന്റെ പ്രേത്യകത പതിനഞ്ചു പാട്ടുകാരും അമേരിക്കൻ മലയാളി യുവതലമുറയുടെ പ്രതിനിധികളാണ് എന്നതാണ്. കൂടാതെ, ആങ്കർ ചെയ്യുന്നതും യുവതലമുറയിൽപ്പെട്ട പ്രതിഭകളാണ്. കോവിഡ് കാലഘട്ടത്തിൽ സാന്ത്വന സംഗീതം ഒരു ചരിത്ര ഭാഗമാകുകയാണ്, മലയാള സംഗീതത്തിലൂടെ പുതു തലമുറ സാംസ്‌കാരിക പൈതൃകം ഏറ്റുവാങ്ങുകയാണ്. ഇവിടെ ഭാഷയും കലയും ഒന്നും ഇല്ലാതായിപ്പോകുന്നില്ല. സംഗീതത്തിലൂടെ അതെല്ലാം ഊട്ടിയുറപ്പിക്കപ്പെടുകയാണ്. യുവപ്രതിഭകൾ അലക്സ് ജോർജും സാറ പീറ്ററും ആണ് ഈയാഴ്ചത്തെ എപ്പിസോഡിൽ ആങ്കർ ചെയ്യുന്നത്. അങ്ങനെ പൂർണമായും അമേരിക്കൻ മലയാളികൾക്കിടയിലെ ഒരു യുവ പ്രതിഭ സംഗമം ആയി ചരിത്രം കുറിക്കുകയാണ് സാന്ത്വന സംഗീതത്തിന്റെ പതിനഞ്ചാമത് എപ്പിസോഡ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments