Image

"പവർ മൈൻഡ്‌സ് ക്വിസ് മത്സരം" ക്വാർട്ടർ ഫൈനൽ ഇന്ന് .

Published on 25 July, 2020
"പവർ മൈൻഡ്‌സ് ക്വിസ് മത്സരം" ക്വാർട്ടർ ഫൈനൽ  ഇന്ന് .
നോർത്ത് അമേരിക്കയിലേയും കാനഡയിലെയും 10  മുതൽ 15  വയസ്സു വരെയുള്ള  കുട്ടികൾക്കായി മലയാളി ഹെല്പ് ലൈൻ ഫോറവും ഫ്ലവേഴ്സ്  ടിവി യുഎസ്എയും ചേർന്നൊരുക്കുന്ന  പവർ മൈൻഡ്‌സ് എന്ന പുതുമയാർന്ന   ക്വിസ് മത്സരം ക്വാർട്ടർ ഫൈനലിലേക്ക്.

120 കുട്ടികളുമായി ആരംഭിച്ച വിനോദവും വിജ്ഞാനാവും കൈ കോർക്കുന്ന ഈ ചോദ്യോത്തര പരിപാടി പ്രാഥമിക റൗണ്ടും ഒന്നാം റൗണ്ടും പിന്നിട്ട് അത്യന്തം ആവേശഭരിതമായി 32 കുട്ടികൾ പങ്കെടുക്കുന്ന ക്വാർട്ടർ ഫൈനലിൽ എത്തി നിൽക്കുന്നു.

ഈ ക്വാർട്ടർ ഫൈനൽ മത്സരം നടക്കുന്നത് ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം ഈസ്റ്റേൺ ടൈം  5മണി മുതൽ ഫ്‌ളവേഴ്‌സ് ടിവി യുഎസ്എയുടെ ഫേസ് ബുക്ക് പേജിൽ തത്സമയം  കാണാവുന്നതാണ്. 

കുട്ടികളുടെ മാനസികാരോഗ്യത്തിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി അത്യാകർഷകമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ പരിപാടിയിൽ കൂടുതൽ ആകാംഷ നിറക്കുന്ന വിഭവങ്ങളുമായി സെമി, ഗ്രാൻഡ് ഫിനാലെ റൗണ്ടുകൾ നിങ്ങളെ കാത്തിരിക്കുന്നു.

ഷിക്കാഗോയിൽ നിന്ന് ഷിജി അലക്സ്  അറിയിച്ചതാണ്.




"പവർ മൈൻഡ്‌സ് ക്വിസ് മത്സരം" ക്വാർട്ടർ ഫൈനൽ  ഇന്ന് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക