ഏകാകിയായ സുമിത്ര (രാമായണ ചിന്തകൾ -11: സി.കെ വിശ്വനാഥൻ)
kazhchapadu
25-Jul-2020
kazhchapadu
25-Jul-2020

രാമായണത്തിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു ഭാഗമുണ്ട്. അത് ദശരഥൻ്റെ രണ്ടാമത്തെ പത്നി സുമിത്രയുമായി ബന്ധപ്പെട്ടതാണ്.
ഇരട്ടക്കുഞ്ഞുങ്ങളുണ്ടായിട്ടും ലാളിക്കാൻ അവസരം കിട്ടാതെ പോയ അമ്മ.
ഇരട്ടക്കുഞ്ഞുങ്ങളുണ്ടായിട്ടും ലാളിക്കാൻ അവസരം കിട്ടാതെ പോയ അമ്മ.
.jpg)
ഒരു പായസത്തിൽ നിന്നാണല്ലോ ദശരഥ പുത്രൻമാരുടെ ജനന നിമിത്തം.
പായസം കഴിക്കാൻ ലഭിച്ചപ്പോൾ സുമിത്ര ആലോചിച്ചത്, കൗസല്യയാണ് ആദ്യ ഭാര്യ അതു കൊണ്ട് അവരുടെ മകനായിരിക്കും ഭാവിയിൽ രാജാവാവുക.
കൈകേയിയ്ക്ക് വിവാഹ സമയത്ത് ദശരഥൻ കൊടുത്ത വാക്ക് അനുസരിച്ച് രാജ്യാധികാരം അവരുടെ മകനും അവകാശപ്പെട്ടതാണ്. തനിക്കുണ്ടാവുന്ന മകന് ഒരു പരിഗണനയും കിട്ടില്ല. അങ്ങനെയൊരു മകൻ എന്തിന് ജനിക്കണം.
ആ വിഷമത്തിൽ ഇരിക്കവേയാണ് ഗരുഡൻ സുമിത്രയുടെ പങ്കു പായസം കൊത്തിക്കൊണ്ടുപോയത്.
പിന്നീട് മറ്റു രണ്ടു പേരും അവരുടെ ഓഹരിയിൽ നിന്ന് ഓരോ പങ്കു പായസം കൊടുത്തതാണ് ഇരട്ടപുത്രന്മാർ ഉണ്ടാവാൻ കാരണം.
പക്ഷെ ഇരട്ടയിൽ ഒന്ന് രാമനൊപ്പവും മറ്റൊരാൾ ഭരതനൊപ്പവും അവരുടെ അന്തപ്പുരങ്ങളിലാണ് വളർന്നത്.
സുമിത്ര ഏകാകിയായിക്കഴിഞ്ഞു.
മനുഷ്യൻ ഏതവസ്ഥയിലായാലും സ്വാർത്ഥ താല്പര്യങ്ങൾ അവരെ ഉത്തമ അവസ്ഥയിൽ നിന്ന് വ്യതിചലിപ്പിക്കുന്നു എന്ന് സുമിത്ര നമ്മെ ഓർമ്മപ്പെടുത്തുന്നു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments